city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യലഹരിയില്‍ എസ്.ഐമാരടക്കം 4 പോലീസുകാരെ അക്രമിച്ചു; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 24/07/2015) മദ്യലഹരിയില്‍ എസ്.ഐമാരടക്കം നാല് പോലീസുകാരെ അക്രമിച്ച യുവാവിനെ പോലീസ് കീഴടക്കി അറസ്റ്റുചെയ്തു. തളിപ്പറപ്പ് ആലക്കോട് രേരത്തെ അജീഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി 10.15 മണിയോടെയാണ് സംഭവം.

പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള കോഫി ഹൗസിന് മുന്നില്‍ മദ്യപിച്ച് പരാക്രമം നടത്തുകയായിരുന്ന അജീഷിനെ തടയാന്‍ ചെന്നപ്പോഴാണ് കാസര്‍കോട് അഡീഷണല്‍ എസ്.ഐ. രമണന്‍ (53), ജൂനിയര്‍ എസ്.ഐമാരായ ആദംഖാന്‍ (30), വിപിന്‍കുമാര്‍ (34), പോലീസ് ജീപ് ഡ്രൈവര്‍ തോമസ് (30) എന്നിവരെ അജീഷ് അക്രമിച്ചത്. രമണന്റെ മുഖത്ത് ഇടിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും രക്തംവാര്‍ന്നൊഴുകിയിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നിടയിലാണ് ജൂനിയര്‍ എസ്.ഐമാര്‍ക്കും പോലീസ് ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റത്. പിന്നീട് യുവാവിനെ പോലീസ് ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു.

യുവാവിനെ വൈദ്യ പരിശോധനയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രിയിലും പരാക്രമം തുടര്‍ന്നു. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം മംഗളൂരുവിലേക്ക്‌പോയി വാഹനത്തില്‍മടങ്ങുമ്പോഴാണ് അജീഷ് കൂടെയുള്ളവരുമായി കലഹിച്ചത്. ഇതിനിടയിലാണ് പോലീസ് സ്ഥലത്തെത്തി യുവാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്നായിരുന്നു അക്രമം.

പരിക്കേറ്റ എസ്.ഐമാരേയും മറ്റും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി അജീഷിനെ അറസ്റ്റുചെയ്തു. പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്.
മദ്യലഹരിയില്‍ എസ്.ഐമാരടക്കം 4 പോലീസുകാരെ അക്രമിച്ചു; യുവാവ് അറസ്റ്റില്‍

Keywords: Liquor, arrest, Attack, Police, Kasaragod, Kerala, Ajeesh, Man arrested for assaulting Police, Airline Travels.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia