city-gold-ad-for-blogger

അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളി പതിനഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 19.03.2017) അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിനുശേഷം പോലീസ് പിടിയിലായി. കര്‍ണാടക ഭട്കല്‍ സ്വദേശിയും ചെര്‍ക്കള ബാലടുക്കയില്‍ താമസക്കാരനുമായ അബ്ദുല്‍ അസീസിനെ(41)യാണ് കര്‍ണാടക പുത്തൂരില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

2012ല്‍ ചെര്‍ക്കളയില്‍ വെച്ച് അബ്ദുല്‍ അസീസിനെ ചാരായവുമായി പോലീസ് പിടികൂടിയിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാകാതെ അസീസ് മുങ്ങുകയാണുണ്ടായത്. നിരന്തരം സമന്‍സയച്ചിട്ടും അസീസിനെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് അസീസിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അബ്ദുല്‍ അസീസിനെ ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് പിടികൂടിയത്.

അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളി പതിനഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Accuse, Arrest, Investigation, Cherkala, Abdul Azeez, Man arrested after 15 years in Abkari case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia