തെയ്യംകണ്ട് മടങ്ങിയവരെ കാട്ടാനക്കൂട്ടം വിരട്ടി, ഓടിരക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് വീണു പരിക്ക്
Nov 7, 2014, 13:15 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2014) തെയ്യം കണ്ട് മടങ്ങുകയായിരുന്നവരെ കാട്ടാനക്കൂട്ടം വിരട്ടി ഓടിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് വീണു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10 മണിയോടെ അഡൂര്‍ പാണ്ടിയിലാണ് സംഭവം.
പാണ്ടി കരിങ്കാലമൂലയിലെ കണ്ണനാ(42)ണ് കാലിനു പരിക്കേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാണ്ടിയില്‍ തെയ്യം കാണാന്‍ പോയ കണ്ണന്‍ ഉള്‍പെടെയുള്ള പത്തു പേരെ വഴിയില്‍ വെച്ച് മൂന്നു കാട്ടാനകള്‍ ഓടിക്കുകയായിരുന്നു. ആനകളില്‍ നിന്നു രക്ഷപ്പെട്ടാന്‍ ഓടുന്നതിനിടയിലാണ് കണ്ണനു വീണു പരിക്കേറ്റത്. ആനകള്‍ സ്ഥലത്തു നിന്നു പോയ ശേഷം മറ്റുള്ളവര്‍ തിരിച്ചു വന്ന് കണ്ണനെ താങ്ങിയെടുത്ത് വീട്ടിലെത്തിക്കുകയും പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
Also read:
ചാരക്കേസ് സിബിഐ അട്ടിറിച്ചതിന് ഞെട്ടിക്കുന്ന തെളിവുകളുമായി മലയാളം വാരിക
Keywords: Elephant, Injured, Attack, Mammoth, Hospital, Theyyam, Mammooth: 1 injured after escaping.
ചാരക്കേസ് സിബിഐ അട്ടിറിച്ചതിന് ഞെട്ടിക്കുന്ന തെളിവുകളുമായി മലയാളം വാരിക
Keywords: Elephant, Injured, Attack, Mammoth, Hospital, Theyyam, Mammooth: 1 injured after escaping.