'മല്ലം പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം'
Mar 6, 2016, 10:30 IST
മുളിയാര്‍: (www.kasargodvartha.com 06/03/2016) മല്ലം പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയായതിനാലും ചൂട് കൂടിയതിനാലും വളരെയധികം പ്രയാസം അനുഭവിക്കുകയാണ് ഇവിടത്തുകാര്‍. മിക്കവരുടെയും വീട്ടില്‍ ബോര്‍വെല്‍ ഉപയോഗിക്കുന്നതിനാലും എസ് എസ് എല്‍ സി പരീക്ഷ അടുക്കാറായ സമയമായതിനാലും വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു.സെക്രട്ടറി അര്‍ഷാദ് പാറ സ്വാഗതം പറഞ്ഞു. ഷെരീഫ് മല്ലത്ത് ,കെ .സി റഫീഖ്, ജലീല്‍ മല്ലം, സുബൈര്‍ , അബ്ദു ചെറക്കാല്‍, ഹാരിസ് മുണ്ടപ്പള്ളം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Keywords: Muliyar, Meeting, Club, Kasaragod, Students, Mallam New Sporting Club, Mallam new sporting club demands to resolve voltage issue.