city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിക് ദീനാര്‍ ഉറൂസിന് വെള്ളിയാഴ്ച തുടക്കമാകും

മാലിക് ദീനാര്‍ ഉറൂസിന് വെള്ളിയാഴ്ച തുടക്കമാകും
കാസര്‍കോട്: ചരിത്രപ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാലിക് ദീനാര്‍ (റ) ഉറൂസിന് വെള്ളിയാഴ്ച തുടക്കമാവും. 13 വരെയാണ് ഉറൂസ്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദനി 13-ാം വാര്‍ഷികവും രണ്ടാം സനദ്ദാന സമ്മേളനം, യുവജനസമ്മേളനം, ചരിത്രസമ്മേളനം, പ്രവാസി സംഗമം, വിദ്യാഭ്യാസ സമ്മേളനം, പണ്ഡിത സമ്മേളനം എന്നിവയും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഉറൂസില്‍ സംബന്ധിക്കും.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഖാം സിയാറത്തോടെയാണ് ഉറൂസിന് തുടക്കം കുറിക്കുന്നത്. കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥയന്ക്ക് നേതൃത്വം നല്‍കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍, ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹ്മദ് മൗലവി, സമസ്ത മുശാവറ അംഗങ്ങളായ യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍, എം.എ. ഖാസിം മുസ്ല്യാര്‍, മാലിക് ദീനാര്‍ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്വീബ് ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മദനി, തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്വീബ് അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖത്വീബ് പി.എം. അബ്ദുല്‍ ഹമീദ് മദനി സംബന്ധിക്കും. രാത്രി 8.30 ന് ഉറൂസ് കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷതവഹിക്കും. അബ്ദു സമ്മദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.

അഞ്ചിന് വൈകിട്ട് 6.3ന് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി 13-ാം വാര്‍ഷികവും രണ്ടാം സന്നദ്ദാന സമ്മേളനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് മതപ്രഭാഷണ പരിപാടിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, മംഗലാപുരം-ചെമ്പരിക്കാ ഖാസി ത്വാഖ അഹ്മദ് മൗലവി, മാലിക് ദീനാര്‍ ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ജലീല്‍ ഹുദവി പ്രസംഗിക്കും. സലീം ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ആറിന് രാത്രി 6.30ന് യുവജനസമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് മത പ്രഭാഷണ പരിപാടിയില്‍ നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഏഴിന് വൈകിട്ട് നാലിന് ചരിത്ര സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ ചരിത്രവിഭാഗം തലവന്‍ ഡോ. സി ബാലന്‍ ഉദ്ഘാടനം ചെയ്യും. ഫാറൂഖ് കോളജ് മലയാളം വിഭാഗം തലവന്‍ ഡോ. അസീസ് തരുവണ മുഖ്യപ്രഭാഷണം നടത്തും. രാത്രി മതപ്രഭാഷണ പരിപാടിയില്‍ സിറാജുദ്ദീന്‍ ദാരിമി കക്കാട് മുഖ്യപ്രഭാഷണം നടത്തും. എട്ടിന് വൈകുന്നേരം നാലിന് പ്രവാസി സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് അബ്ദുല്‍ അസീസ് അല്‍ അസ്ഹരി മതപ്രഭാഷണം നടത്തും.

ഒമ്പതിന് വൈകിട്ട് നാലിന് വിദ്യാഭ്യാസ സെമിനാര്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. രാത്രി റഹ്മത്തുല്ലാ ഖാസിമി മുത്തേടം മതപ്രഭാഷണം നടത്തും. 10ന് വൈകിട്ട് പണ്ഡിത സംഗമം ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് ശാഫി സഖാഫി മുണ്ടബ്ര മതപ്രഭാഷണം നടത്തും. 11ന് രാത്രി സയ്യിദ് മുഹമ്മദ് കോയമ്മാതങ്ങള്‍ രാമന്തളി, എ. നജീബ് മൗലവി എന്നിവര്‍ മതപ്രഭാഷണം നടത്തും. 12ന് രാത്രി ഒമ്പതിന് സമാപന പരിപാടി ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിസ് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മൗലീദ് പാരായണം നടക്കും. 13ന് രാവിലെ ആറ് മണി മുതല്‍ ലക്ഷം പേര്‍ക്ക് അന്നദാനം നടത്തുന്നതോടെയാണ് ഉറൂസിന് സമാപനം.

വാര്‍ത്താസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് കെ. മഹമൂദ് ഹാജി കടവത്ത്, ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, ട്രഷറര്‍ സി.എം. മുഹമ്മദ് കുഞ്ഞി ഹാജി, മറ്റു ഭാരവാഹികളായ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം. അബ്ദുര്‍ റഹ്മാന്‍, ഹസൈനാര്‍ ഹാജി തളങ്കര, ടി.എ. ഷാഫി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Keywords:  Malik deenar, Uroos, Thalangara, Press meet, Kasaragod, Kerala, Malayalam News, Kerala Vartha, Kasaragod News, Malik deenar press conference.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia