മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദിന് പുതുമോടി; നവീകരണ പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച
Jan 3, 2015, 21:30 IST
തളങ്കര: (www.kasargodvartha.com 03.01.2015) ചരിത്ര പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് നവീകരിക്കുന്നു. ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധമായി അന്തിമ തീരുമാനത്തിലെത്തിയത്.
നവീകരണ പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച അസര്‍ നിസ്‌കാരാനന്തരം ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാലിക് ദീനാര്‍ പള്ളിയുടെ പഴമയൊന്നും നഷ്ടപ്പെടാതെയാണ് നവീകരിക്കുന്നത്.
കോടികള്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത ഉറൂസിന് മുമ്പായി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പുരാതന പള്ളിയും അകത്തളങ്ങളും അതേപടി നിലനിര്‍ത്തിയായിരിക്കും പുതിയ ഭാഗങ്ങള്‍ നിര്‍മിക്കുക. രണ്ട് താഴികക്കുടങ്ങളും ചുറ്റും ചെറിയ നാല് വീതം മിനാരങ്ങളും ഒരു വലിയ മിനാരവും പുതുതായി നിര്‍മിക്കും. ടെക്‌വിന്‍ എഞ്ചിനീയേര്‍സ് കാസര്‍കോടാണ് പുതിയ പള്ളിയുടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഹിജ്‌റ വര്‍ഷം 22 റജബ് 13നാണ് (എ.ഡി 642) മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ചരിത്രം.

Keywords : Kasaragod, Kerala, Thalangara, Malik deenar, Masjid, Development project, Meeting, Malik Deenar Juma Masjid renovation project approved.