city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി; ദശദിന മതപ്രഭാഷണം സംഘടിപ്പിച്ചു

തളങ്കര: (www.kasargodvartha.com 30/03/2015) മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ദശദിന മതപ്രഭാഷണം സമാപിച്ചു. ഞായറാഴ്ച രാത്രി നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സോടെയാണ് സമാപനം കുറിച്ചത്. മജ്‌ലിസുന്നൂര്‍ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുങ്കൈ നേതൃത്വം നല്‍കി.

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യാതിഥിയായി. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തി.

അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഹാജി കടവത്ത്, കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, വൈസ്. പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി ചോക്കാട് പ്രസംഗിച്ചു.
 മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി; ദശദിന മതപ്രഭാഷണം സംഘടിപ്പിച്ചു
മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന മജ്‌ലിസുന്നൂര്‍ സംഗമത്തില്‍ ഡോ.ബഹാഉദ്ധീന്‍ നദ്‌വി മുഖ്യപ്രഭാഷണം നടത്തുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia