city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിക് ദീനാര്‍ ജുമാമസ്ജിദ് നവീകരണം: പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റിയടിച്ചു

(www.kasargodvartha.com 05/01/2015) മാലിക് ദിനാര്‍ വലിയ ജുമാമസ്ജിദ് നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ കുറ്റിയടിച്ചു.

പ്രാചീന കാലത്തെ കരവിരുതുകള്‍ അതേപടി നിലനിര്‍ത്തി പുറം മോടിയും അതോടൊപ്പം അകത്ത് കൂടുതല്‍ സൗകര്യവും നവീകരണത്തിന്റെ ഭാഗമായി ഒരുക്കും. രണ്ട് വലിയ താഴികക്കൂടങ്ങളും, അതിന് ചുറ്റും ചെറിയ നാല് മിനാരങ്ങളും ഒരു വലിയ മിനാരവും ഉയരും.
പള്ളിയുടെ ഇരുവശവും പരമ്പരാഗത രീതിയില്‍ നവീകരിക്കാനാണ് തീരുമാനം. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒരേസമയത്ത് കൂടുതല്‍ പേര്‍ക്ക് പ്രാര്‍ത്ഥനയ്‌ക്കെത്താനുള്ള സൗകര്യം ഒരുങ്ങും.

തെരുവത്ത് ടി.എ അബ്ദുര്‍ റഹ്മാന്‍ ഹാജിയാണ് മാലിക് ദീനാര്‍ പള്ളി നവീകരണ ആശയം മുന്നോട്ടു വെച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ കാലത്ത് ഇസ്ലാം മത പ്രബോധനത്തിനായി കേരളക്കരയിലെത്തിയ മാലിക് ദീനാറും സംഘവും പണിത ആദ്യത്തെ 10 പള്ളികളിലൊന്നാണ് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി.

1400 വര്‍ഷം പഴക്കമുള്ള പള്ളി ഇതിനിടയില്‍ പലപ്പോഴായി നവീകരിച്ചിരുന്നു. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. എന്നാല്‍ അടുത്ത ഉറൂസിന് മുമ്പായി നവീകരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പള്ളി കമ്മിറ്റി പ്രസിഡണ്ട് കെ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. യഹ്‌യ തളങ്കര, എ. അബ്ദുര്‍ റഹ്മാന്‍, എം.പി ഷാഫി ഹാജി, ടി.എ അബ്ദുര്‍ റഹ്മാന്‍ ഹാജി, കെ. മൊയ്തീന്‍കുട്ടി ഹാജി, അസ്ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെകെ പുറം, സലിം ബഹ്‌റൈന്‍, എന്‍.എം കറമുല്ല ഹാജി, പൂന അബ്ദുര്‍ റഹ്മാന്‍ ഹാജി, കമ്മിറ്റി ഭാരവാഹികളായ കെ.എം ഇബ്രാഹിം ഹാജി, സി.എം മുഹമ്മദ്കുഞ്ഞി ഹാജി, ഹാഷിം കടവത്ത്, മാലിക് ദീനാര്‍ പള്ളി മഹല്‍ കമ്മിറ്റി സെക്രട്ടറി പി.എ അബ്ദുല്‍ റഷീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എം അബ്ദുര്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മാലിക് ദീനാര്‍ ജുമാമസ്ജിദ് നവീകരണം: പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റിയടിച്ചു

Keywords : Kasaragod, Thalangara, Malik deenar, Masjid, Malik Deenar Grand Mosque: Renovation works started. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia