city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിക് ദീനാര്‍ പള്ളിയുടെ 1413-ാം വാര്‍ഷികം മെയ് 12ന്

കാസര്‍കോട്: (www.kasargodvartha.com 11.05.2014) ഹസ്രത്ത് സയ്യിദുനാ മാലിക് ദീനാര്‍ പള്ളി ഉദ്ഘാടനം ചെയ്യപ്പെട്ട് 1413 വര്‍ഷം പിന്നിടുന്നതിന്റെ വാര്‍ഷികം മെയ് 12 ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടത്താന്‍ തീരുമാനിച്ചതായി മഹല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അറേബ്യയില്‍ നിന്ന് മാലിക് ദീനാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇസ്ലാം പ്രചരണത്തിനും പള്ളി നിര്‍മാണത്തിനുമായി കേരളത്തില്‍ പ്രചരണം നടത്തുകയും കൊടുങ്ങല്ലൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള വിവിധ സ്ഥലങ്ങളില്‍ പള്ളി നിര്‍മിക്കുകയുമുണ്ടായി. അങ്ങനെ മാലിക് ദീനാറും സംഘവും എത്തുകയും തളങ്കരയില്‍ എഡി 627 ല്‍ ഹിജ്‌റ 22 റജബ് 13ന് തിങ്കളാഴ്ച പള്ളി നിര്‍മാണം നടത്തി. തന്റെ മകന്‍ മാലികുബ്‌നു അഹ്മ്മദുബ്‌നു മാലിക് എന്നയാളെ അവിടെ ഖാസിയായി നിയമിക്കുകയും ചെയ്തു.

മാലിക് ദീനാര്‍ പള്ളിയുടെ 1413-ാം വാര്‍ഷികം മെയ് 12ന്
കേരള മുസ്ലിം ചരിത്രത്തിന്റെ ഒരുസുപ്രധാന രേഖ തന്നെ പള്ളിയുടെ വാതിലിനു മുകളിലായി കൊത്തിവെച്ചതായി കാണാന്‍ സാധിക്കും. പള്ളിയുടെ വാതിലിലും തൂണിലുമെല്ലാം കാസര്‍കോട്ടുകാരായ അന്നത്തെ തച്ചു ശാസ്ത്രജ്ഞന്‍മാരുടെയും കൊത്തുപണിക്കാരുടെയും കലാവിരുതുകള്‍ ഒരുമാറ്റവും കൂടാതെയുണ്ട്.

മരങ്ങള്‍ അതിസൂക്ഷ്മമായി മെനഞ്ഞ് ഉണ്ടാക്കിയ കൊച്ചു പുഷ്പങ്ങളുടെയും വള്ളികളുടെയും മേല്‍ വളരെ ഭംഗിയായി കോര്‍ത്തുവെച്ച ഇലകളുടെയും ചിത്രങ്ങള്‍ ഏവരെയും അതിശയിപ്പികുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജാതി മത ഭേദമന്യേ നിരവധി പേര്‍ പളളി ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു. മത സൗഹാര്‍ദത്തിന്റെ ഒരു അടയാളമായി ഇന്നും പഴമയോടെ നില നില്‍ക്കുന്നതായി പള്ളി ദര്‍ശിക്കുമ്പോള്‍ തന്നെ കാണാന്‍ സാധിക്കുന്നതാണ്.

വാര്‍ഷിക പരിപാടി സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘടനം ചെയ്യും. മഹല്‍ പ്രസിഡണ്ട് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. ഖാസി ത്വാഖ അഹ്മദ് മൗലവി മുഖ്യാതിഥിയായിരിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി ദുആയ്ക്ക് നേതൃത്വം നല്‍ക്കും. അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മൗലീദ് പാരായണം.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് മുക്രി ഇബ്രാഹിം ഹാജി, സെക്രട്ടറി റഷീദ് ഹാജി, ട്രഷറര്‍ അലിമുദ്ദീന്‍, അസ്‌ലം ഫൈസി, എന്‍.എ ഷംസുദ്ദീന്‍, സിറാജുദ്ദീന്‍ ഖാസിലേന്‍ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Malik Deenar, Anniversary, Press meet, Committee, Jamaath, Thalangara, Makham.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia