മള്ഹര് പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു
Aug 11, 2012, 22:50 IST
മഞ്ചേശ്വരം: വിശ്വാസികള്‍ക്ക് ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും നിറവിഭവങ്ങളൊരുക്കി അത്യുത്തര കേരളത്തിലെ മത-സാംസ്കാരിക വൈജ്ഞാനിക കേന്ദ്രമായ മള്ഹറുനൂരില്‍ ഇസ്ലാമിത്തഅലിമി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു.
ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ എം. അലികുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്തു. സംയുക്ത ഖാസിയും മള്ഹര് സാരഥിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ബോധനം നടത്തി. ഇഫ്താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ സംഗമിച്ചു.
ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവ് എന്ന പ്രത്യേകതക്ക് പുറമെ വെള്ളിയാഴ്ചരാവും ഒത്തുവന്നതിനാല്‍ അനിര്‍വ്വചനീയമായ ആവേശമാണ് വിശ്വാസികളില്‍ പ്രകടമായത്. ആറ് മണിക്ക് നടന്ന വിര്‍ദുല്ലത്വീഫ് സംഗമത്തിന് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര നേതൃത്വം നല്കി.
മള്ഹര് വിദ്യാര്‍ത്ഥികള്‍ ആലപിച്ച ഖസീദത്തുല്‍ ബുര്‍ദയുടെ ഈരടികള്‍ സദസ്സിനെ കോള്മയിര് കൊള്ളിച്ചു. മഗ്രിബ് നിസ്കാരാനന്തരം നടന്ന സ്വലാത്തുല്‍ അവ്വാബീനിലും തസ്ബീഹ് നിസ്കാരത്തിലും വിശ്വാസികളുടെ ഇടമുറിയാതെയുള്ള ആവേശം പ്രകടനമായി. ഇശാ, തറാവീഹ്, വിത്ര്‍ നിസ്കാരത്തിന് ഹാഫിള് അന്‍വര്‍ ഷിറിയ നേതൃത്വം നല്കി. ആയിരം തഹ്ലീല് ചെല്ലിക്കൊണ്ടുള്ള ഹദ്ദാദ് റാത്തീബിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്കി.
അസ്മാഉല്‍ ഹുസ്നാ പാരായണത്തിന് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി നേതൃത്വം നല്കി. യാസീന്‍ പാരായണത്തിന് സയ്യിദ് അബ്ദുര്‍ റഹ്മാന് ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്കി.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തിന് അനുഗ്രഹം ചൊരിയാന്‍ പ്രാസ്ഥാനിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ എത്തിച്ചേര്‍ന്നു.
അത്വാഉള്ളാ തങ്ങള്‍, സയ്യിദ് ഫള്ല് തങ്ങള്‍, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്ബുള്ള തളങ്കര, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഹാറൂന്‍ അഹ്സനി, റസാഖ് സഖാഫി കോട്ടക്കുന്ന്, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ബഷീര്‍ പുളിക്കൂര്‍, സിദ്ദീഖ് മോണ്ടുഗോളി, ഹസന് കുഞ്ഞി, സിദ്ദീഖ് സഅദി തൗടുഗോളി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ഹസന് സഅദി അല്‍ അഫ്ളലി നന്ദിയും പറഞ്ഞു.
Keywords: Manjeshwaram, Prayer, Meet, Kasaragod, Malhar.