city-gold-ad-for-blogger

മള്ഹര്‍ മീലാദ് ജല്‍സയ്ക്ക് സമാപനം

മള്ഹര്‍ മീലാദ് ജല്‍സയ്ക്ക് സമാപനം
മീലാദ് ജല്‍സയുടെ സമാപന സമ്മേളനം സയ്യിദ് അത്വാഉല്ലാ
തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യുന്നു.
മളഅഹര്‍ ചെയര്‍മാന്‍ ഖാസി സയ്യിദ് മുഹമ്മദ്
 ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സമീപം
മഞ്ചേശ്വരം: മള്ഹര്‍ നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ ആഭിമുഖ്യത്തില്‍ നടന്ന മീലാദ് ജല്‍സയ്ക്ക് സമാപനം. ഹുബ്ബുറസൂല്‍ മീലാദ് സമ്മേളനവും ദിക്‌റ് ദുആ മജ്‌ലിസും ആത്മീയ ധന്യത പകര്‍ന്നു. സമാപന സംഗമത്തിന് മള്ഹര്‍ ചെയര്‍മാന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് അത്വാഉല്ലാ തങ്ങള്‍ ഉദ്യാവരം സമ്മേളനം ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് വിശിഷ്ടാതിഥിയായി സംബന്ധിച്ചു.

സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പൊന്നങ്കളം, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി മൊഗ്രാല്‍, സയ്യിദ് കെ.എസ്.എം തങ്ങള്‍ ഗാന്ധി നഗര്‍, സയ്യിദ് എം.കെ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് മദനി മൊഗ്രാല്‍, സി.ടി.എം തങ്ങള്‍ മന്‍ശര്‍, സയ്യിദ് സി.ടി.എം. സലീം പൂകോയ തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമല്ലുല്ലൈലി കാജൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, കെ.പി ഹുസൈന്‍ സഅദി കെ.സി. റോഡ്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എന്‍.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുര്‍ റശീദ് സൈനി കാമില്‍ കക്കിഞ്ച, മൂസ സഖാഫി കളത്തൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസല്‍ മദനി അല്‍ ബിഷാറ, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, മുഹമ്മദ്‌സഖാഫി പാത്തുര്‍, എം. അന്തുഞ്ഞി മൊഗര്‍, മുഹമ്മദ് സഖാഫി തോക്കെ, പി.ബി ബശീര്‍ പുളിക്കൂര്‍, കെ.എം അബൂബക്കര്‍ സിദ്ദീഖ് മോണ്ടുഗോളി, ഹസന്‍ കുഞ്ഞി, ഹസന്‍ സഅദി മച്ചംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ ഹസ്ബുല്ല തളങ്കര നന്ദിയും പറഞ്ഞു. ദിക്‌റ് ഹല്‍ഖയ്ക്ക് ശേഷം ആയിരങ്ങള്‍ക്ക് ചീരണി വിതരണത്തോടെ മള്ഹര്‍ മീലാദ് ജല്‍സയ്ക്ക് സമാപനം കുറിച്ചത്.
Keywords: Malhar, Manjeshwaram, Milad, Conference, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia