ലണ്ടനില്‍ പ്രബന്ധാവതരണത്തിന് മലയാളി യുവ പണ്ഡിതനും
Jan 17, 2013, 16:19 IST
തിരൂരങ്ങാടി: ലണ്ടനില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയായ യുവ പണ്ഡിതനും.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ പി.കെ.എം ജലീല്‍ ഹുദവിയാണ് ദ ബ്രിട്ടീഷ്-യെമന്‍ സൊസൈറ്റിക്ക് കീഴില്‍ ലണ്ടനിലെ സോയാസ് (സ്‌കൂള്‍ ഓഫ് ഓറിയെന്ടറല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ്) നു കീഴില്‍ നടന്ന രാജ്യാന്തര സെമിനാറില്‍ പ്രബന്ധാവതരണത്തിന് അവസരം ലഭിച്ചത്.
ദാറുല്‍ ഹുദാ വാഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന ഇന്റര്‍നാഷണല്‍ ജേണലിന്റെ എഡിറ്റര്‍ കൂടിയാണ് വേങ്ങര കണ്ണാടിപ്പടി സ്വദേശിയായ ജലീല്‍.
Keywords: Darul huda, Thirurangadi, London, Old student, Youth, Seminar, Kerala, Kasaragod, Malayalam news