മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തലപ്പാടി വഴി കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി; കടത്തിവിടുന്നത് പരിശോധനയ്ക്ക് ശേഷം
May 4, 2020, 13:21 IST
തലപ്പാടി: (www.kasargodvartha.com 04.05.2020) മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തലപ്പാടി വഴി കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി. പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഇവരെ കടത്തിവിടുന്നത്. ആശങ്കകള്‍ക്ക് അവസരം നല്‍കാതെ ഹെല്‍പ് ഡെസ്‌കിന്റെ സഹായത്തോടെയാണ് പരിശോധനയ്ക്ക് ശേഷം കടത്തിവിടുന്നത്. കര്‍ണാടകയില്‍ നിന്നുള്ളവരാണ് തിങ്കളാഴ്ച രാവിലെ എത്തിയവരിലേറെയും.
100 ഓളം ഹെല്‍പ് ഡെസ്‌ക്കുകളില്‍ വിപുലമായ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്. ജില്ലാ അതിര്‍ത്തിയിലെത്തുന്ന ഓരോ വണ്ടിക്കും ആര്‍ ടി ഒ, പോലീസ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കും. ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണാണ് നല്‍കുക. ടോക്കണിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവരെ രേഖകള്‍ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തില്‍ നിന്ന് ക്യാപ്റ്റന്‍/ഡ്രൈവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാകൂ. നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചു പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ജെ എച്ച് ഐ, ആര്‍ ടി ഒ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും.
ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തയ്യാറാക്കിയിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളില്‍ ഓരോ അര മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ജില്ലയില്‍ ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള ആംബുലന്‍സുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലന്‍സുകള്‍ ഒഴിച്ച് ഹെല്‍പ് ഡെസ്‌ക്കുകളില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. മെയ് നാല് ആദ്യത്തെ നാലു ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുളള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
Keywords: Kasaragod, Kerala, Thalappady, Karnataka, State, COVID-19, Malayalees reached homeland from other states