city-gold-ad-for-blogger
Aster MIMS 10/10/2023

ഇനിയെങ്ങും മലയാളം; കേരളപ്പിറവിക്കു ശേഷം നടക്കുന്ന മഞ്ചേശ്വരത്തെ പ്രഥമ മലയാള സമ്മേളനം 11ന്

കാസര്‍കോട്: (www.kasargodvartha.com 09.01.2020) കേരള പിറവിക്കു ശേഷം നടക്കുന്ന മഞ്ചേശ്വരത്തെ പ്രഥമ മലയാള സമ്മേളനം താലൂക്ക് ഭരണ ഭാഷാ വികസന സമിതിയുടെ നേതൃത്വത്തില്‍ 11 ന് രാവിലെ 10 മണി മുതല്‍ ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളികള്‍ 60 ശതമാനത്തില്‍ ഏറെയുണ്ടെങ്കിലും ഭാഷാപരമായി അസംഘടിതരായതിനാല്‍ അവരുടെ ആവശ്യങ്ങള്‍ എന്നും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇക്കാരണത്താല്‍ മലയാളം കടന്നു ചെന്നിട്ടില്ലാത്ത പഞ്ചായത്തുകളും
ഭാഗികമായി മലയാളം പഠിപ്പിക്കുന്ന പഞ്ചായത്തുകളും ഇവിടെയുണ്ട്.

വിദ്യാലയങ്ങളില്‍ മലയാള പഠനം സാധ്യമാക്കുക, മുതിര്‍ന്നവര്‍ക്ക് മലയാളം പഠിക്കാന്‍ സാക്ഷരതാ സമിതിയുടെ നേത്യത്വത്തില്‍ പദ്ധതി ആരംഭിക്കുക, പഞ്ചായത്തുകളുടെയും സൊസൈറ്റികളുടെയും യോഗ തീരുമാനങ്ങള്‍ മലയാളത്തിലും ലഭ്യമാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലും മലയാള ബോര്‍ഡ് സ്ഥാപിക്കുക, കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ മലയാളം ബോര്‍ഡ് സ്ഥാപിക്കണമെന്ന് വ്യവസ്ഥ ചെയ്യുക, അത്യുത്തര കേരളത്തിലെ ഭരണ ഭാഷാ വികസനത്തിനു മാത്രമായി മലയാള
അക്കാദമിയോ പ്രത്യേക സമിതിയോ രൂപികരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനം.

രാവിലെ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം സി ഖമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. സംഘടനയുടെ ആദ്യകാല നേതാക്കളായ കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, സി അഹമ്മദ് കുഞ്ഞി, പി പി കരുണാകരന്‍ മാസ്റ്റര്‍, ബഹ്‌റൈന്‍ മുഹമ്മദ്, ബി മുഹമ്മദ് കുഞ്ഞി, പി ബി അബൂബക്കര്‍, മൊയ്തീന്‍ അബു എന്നിവരെ
സമ്മേളനത്തില്‍ ആദരിക്കും. അഷ്‌റഫ് പെരിങ്കടിയുടെ കവിതാ സമാഹാരം സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. അബ്ദുല്‍ റഹ് മാന്‍ കുക്കാറിന്റെ പുരാവസ്തുക്കളുടെയും നാണയങ്ങളുടെയും ഗിന്നസ് ബുക്കിന്റെയും പ്രദര്‍ശനവും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം കെ അലി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എസ് വിനായകന്‍ മാസ്റ്റര്‍, യു എ ഖാദര്‍, അബ്ബാസ് ഓണന്ത, പിടിഎ പ്രസിഡന്റ് അഷ്‌റഫ്, മുഹമ്മദ് ഉപ്പള ഗേറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇനിയെങ്ങും മലയാളം; കേരളപ്പിറവിക്കു ശേഷം നടക്കുന്ന മഞ്ചേശ്വരത്തെ പ്രഥമ മലയാള സമ്മേളനം 11ന്


Keywords:  Kerala, kasaragod, news, Malayalam, Malayalam conference in Manjeshwaram on 11th 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL