city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് മലയാളം ബി.എ: 20 സീറ്റിന് അപേക്ഷിച്ചത് 750 പേര്‍

കാസര്‍കോട്ട് മലയാളം ബി.എ: 20 സീറ്റിന് അപേക്ഷിച്ചത് 750 പേര്‍
കാസര്‍കോട്: ഭാഷ ശാസ്ത്ര വിശാരദനും സാഹിത്യ നിരൂപനും കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരി കാസര്‍കോട്ടുകാര്‍ക്ക് തുറന്ന് കൊടുത്ത ഗവ. കോളജിലെ ആദ്യ മലയാളം ബിരുദ കോഴ്‌സില്‍ പ്രവേശനം തേടാന്‍ അപേക്ഷിച്ചവര്‍ 750 പേര്‍. 20 സീറ്റുകളാണ് മലയാളം ബി.എയ്ക്ക് അനുവദിച്ചത്. അപേക്ഷകരില്‍ 60 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ 18 നാണ് ഇവരുടെ ഇന്റര്‍വ്യൂ. കോളജിലെ പുതിയ കോഴ്‌സിലേക്കുള്ള അപേക്ഷകരുടെ തള്ളിക്കയറ്റം കണ്ണൂര്‍ സര്‍വ്വകലാശാല അധികൃതരെ പോലൂം അമ്പരപ്പിച്ചിരിക്കുകയാണ്. മലയാളത്തിനോടുള്ള വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യം ഭാഷാ സംഗമഭൂമിയിലെ അത്ഭുതം തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.

നെടുനാളത്തെ ഭാഷ സ്‌നേഹികളുടെ ആവശ്യങ്ങളിലൊന്നായിരുന്നു ഗവ. കോളജില്‍ മലയാളം ബി.എ ആരംഭിക്കുക എന്നത്. മലയാളം രണ്ടാം ഭാഷയായാണ് ഇവിടെ കണക്കാകപ്പെട്ടിരുന്നത്. ഈ കോഴ്‌സിന് വേണ്ടി വിദ്യാര്‍ത്ഥി-അധ്യാപക സംഘടനകളും രാഷ്ട്രീയ-സാംസ്‌കാരിക സംഘടകളും ആവുന്നന്നത്ര യത്‌നിച്ചു. നിയമസഭയിലും ഇതിന്റെ അലയൊലി ഉയര്‍ന്നു. ഇതിന്റെ പര്യവസാനമായിരുന്നു മലയാളം ബി.എ അനുവദിച്ച് കിട്ടിയതിന് പിന്നില്‍. ഇതിന് വേണ്ടി ഏറ്റവും അവസാനമായി നിയമസഭയിലും സര്‍ക്കാറിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയായിരുന്നു.

കാഞ്ഞങ്ങാട്ടെ നെഹ്‌റു കോളജില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് സാംസ്‌കാാരിക കൂട്ടായ്മകള്‍ ശക്തിപ്പെടുമ്പോള്‍ ഇത്തരം ചേതനയാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിദ്യാനഗറിലെ ഗവ.കോളജിന് സാധിച്ചിരുന്നില്ല. ഈ പോരായ്മയാണ് ഇപ്പോള്‍ നികത്തപ്പെടുന്നത്. കോളജിന്റെ പ്രഥമ പ്രിന്‍സിപ്പിലായിരുന്ന കരിമ്പുഴ രാമകൃഷ്ണന്‍, ഡോ.സി അയ്യപ്പന്‍, ഡോ. ഇ. ബാലാനന്ദന്‍, എം. തോമസ് മാത്യൂ, തോമക്കല്‍ വാസുദേവന്‍, മലയാള ഭാഷ പണ്ഡിതനായ ഡോ.ഡി. ബെഞ്ചമിന്‍, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പ്രെഫ.എം.എ റഹ്മാന്‍ എന്നിവര്‍ കോളേജിലെ ഭാഷാ അധ്യാപകരായിരുന്നു. പ്രൊഫ. സുഷമാ കുമാരിയാണ് നിലവില്‍ കോളജിലെ മലയാളം വകുപ്പ് മേധാവി.

ഇപ്പോള്‍ അനുവദിച്ച 20 സീറ്റ് മുപ്പതാക്കി ഉയര്‍ത്തണമെന്നാവശ്യവും ഇതിനികം ഉയര്‍ന്നീട്ടുണ്ട്. ലഭ്യമായ അപേക്ഷകര്‍ മികച്ച മാര്‍ക്കുള്ളവരാണെന്നതും പ്രതേൃകം ശ്രദ്ധ അര്‍ഹിക്കുന്നു. കോഴ്‌സ് തുടങ്ങുന്നതോടെ ഭാഷാ സംഗമഭൂമിയിലെ ഒരു സുപ്രധാന സാംസ്‌കാരിക കേന്ദ്രമായി ഗവ. കോളേജിലെ മലയാളം വകുപ്പ് മാറുമെന്നതില്‍ തര്‍ക്കമില്ല.

Keywords: Kasaragod, Kasaragod Government college, Vidyanagar, Malayalam B.A, Language.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia