മാലക്കല്ല് ബാങ്കിലെ തിരിമറി: ക്ലര്‍ക്കിനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ സമ്മര്‍ദം
Oct 6, 2012, 19:49 IST
രാജപുരം: ജില്ലാ ബാങ്കിന്റെ മാലക്കല്ല് ശാഖയില്‍ പതിനൊന്നര ലക്ഷം രൂപയുടെ തിരിമറി നടത്തിയ ബാങ്ക് ക്ലര്‍ക്ക് കോഴിക്കോട് സ്വദേശിയും പൂടംകല്ലില്‍ താമസക്കാരനുമായ കെ എ കബീറിനെ രക്ഷിക്കാന്‍ ജില്ലാ ബാങ്കിലെ പ്രതിപക്ഷാനുകൂലിയായ ഉദ്യോഗസ്ഥന് ശ്രമം നടത്തി.
ഒരു മാസം മുമ്പ് തന്നെ മാലക്കല്ല് ശാഖയില്‍ തിരിമറി നടന്ന സംഭവം പുറത്തുവന്നെങ്കിലും കാര്യമായ അന്വേഷണം നടത്താതെ ക്ലര്‍ക്കിനെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടന്നത്. ഇതിനുവേണ്ടി ക്ലര്‍ക്ക് തിരിമറി നടത്തിയ പണം ബാങ്കിലേക്ക് തിരിച്ചടപ്പിക്കുന്നത് വരെ മേല്‍ നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ശ്രമവും അരങ്ങേറി.
കള്ളാര്‍ പഞ്ചായത്തിലെ മൂന്ന് കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ 11 ലക്ഷത്തോളം രൂപക്ക് വ്യാജ രേഖയുണ്ടാക്കിയാണ് ക്ലര്‍ക്ക് കബീര്‍ തട്ടിപ്പ് നടത്തിയതെന്ന വിവരം പുറത്തുവന്നു. കുടുംബശ്രീ ഭാരവാഹികള്‍ ഒപ്പിടേണ്ട ചെക്കില്‍ ബാങ്ക് ക്ലര്‍ക്ക് കബീറിന്റെ ഒപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതേ കുറിച്ച് വ്യക്തമായ അന്വേഷണത്തിന് തുടക്കത്തില്‍ ജില്ലാ ബാങ്ക് അധികൃതര്‍ മടി കാണിച്ചത് ക്ലര്‍ക്കിന്റെ രാഷ്ട്രീയ സ്വാധീനവും ബാങ്ക് ഉദ്യോഗസ്ഥരില്‍ ചിലരുമായുള്ള രാഷ്ട്രീയ ബന്ധവുമാണെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വെള്ളിയാഴ്ച മാലക്കല്ല് ശാഖയിലെത്തി അന്വേഷണം നടത്തി മണിക്കൂറുകള്‍ക്കകം കബീര്‍ സസ്പെന്‍ഷനിലായി. തിരിമറി നടത്തിയ ലക്ഷങ്ങള്‍ കഴിഞ്ഞ ദിവസമാണ് കബീര്‍ ബാങ്കില്‍ തിരിച്ചടച്ചത്. അതിനിടെ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ക്ലര്‍ക്ക് കബീറിന് മറ്റ് ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂടി കൂട്ടുനിന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കബീര്‍ ഒപ്പിട്ട് നല്കിയ ചെക്ക് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ബാങ്കിലെ ചീഫ് അക്കൗണ്ടിനാണ്. പണം അനുവദിക്കേണ്ടത് മാനേജരുമാണ്. കുടുംബശ്രീ പോലുള്ള പ്രസ്ഥാനത്തിന്റെ പണം പിന്‍വലിക്കുമ്പോള്‍ അത് ഏതുവഴിക്ക് പോകുന്നു ആര് സ്വീകരിക്കുന്നുവെന്നൊക്കെ നേരിട്ട് ബോധ്യപ്പെട്ട് വേണം സാധാരണഗതിയില്‍ പണം നല്കാന്. ഇവിടെ അതൊന്നുമുണ്ടായില്ല എന്നത് ദുരൂഹതയാണ്. കബീര്‍ പണം തിരിമറി നടത്തിയത് ബോധ്യപ്പെട്ടിട്ടും ഇയാളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ഇതേ ബാങ്കിലെ മറ്റ് ജീവനക്കാരും ശ്രമിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ കബീര്‍ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ രാജപുരത്തിനടുത്ത പൂടംകല്ലിലെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന കബീര്‍ പിന്നീട് സിപിഎം നേതൃനിരയിലെത്തി. സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. പിന്നീട് ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഒഴിവായ കബീര്‍ പൂടംകല്ലിനടുത്ത എടക്കടവ് ബ്രാഞ്ച് കമ്മിറ്റി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.
മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കബീറിന്റെ പാര്‍ട്ടി അംഗത്വം നഷ്ടമായി. പിഎസ്സിയില് എക്സൈസ് വകുപ്പില്‍ ജോലി നേടി കാസര്‍കോട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും പിഎസ്സി പരീക്ഷ എഴുതി കബീര്‍ ക്ലര്‍ക്കായി ജില്ലാ ബാങ്കില്‍ നിയമനം നേടിയത്. കോഴിക്കോട്ടെ ബന്ധം പതിയെ പതിയെ ഒഴിവാക്കിയ കബീര്‍ പൂടംകല്ലില്‍ സ്വന്തമായി വീട് വെച്ചു. രണ്ട് കാറുകളുടെ ഉടമയാണ് കബീര്‍.

Keywords: Kasaragod, Rajapuram, District Bank, Kozhikode, Kerala