Neglect | 'അവഗണനയുടെ മലബാർ പാളങ്ങൾ': റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻസ് കോർഡിനേഷൻ 'മീറ്റ് ആൻഡ് ടോക്ക്' സംഘടിപ്പിച്ചു
● പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ.
● ഇ ചന്ദ്രശേഖരൻ എംഎൽഎ ഉൽഘാടനം നിർവ്വഹിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) മലബാർ റെയിൽവേ പാസഞ്ചർസ് അസോസിയേഷനുകളുടെ കുറ്റിപ്പുറം മുതൽ മഞ്ചേശ്വരം വരെയുള്ള റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷനുകളുടെ സംയുക്ത കോർഡിനേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'അവഗണനയുടെ മലബാർ പാളങ്ങൾ' എന്ന ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ 'മീറ്റ് ആൻഡ് ടോക്ക്' പരിപാടി സംഘടിപ്പിച്ചു.
കാസർകോട് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാറിന്റെ അധ്യക്ഷതയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉൽഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ മുഖ്യാതിധിയായിരുന്നു. ചടങ്ങിൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ബിൽടെക് കുഞ്ഞബ്ദുല്ല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത, ഫൗസിയ ഷരീഫ്, കാഞ്ഞങ്ങാട് പാസ്സഞ്ചർ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. മോഹനൻ, പവിത്രൻ ഇഞ്ചിനീയർ, എൻ.പി ജാഫർ, കൗൺസിലർമാരായ ബാലകൃഷ്ണൻ, സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ, സി.എച്ച്. സുബൈദ, സുബ്രമണ്യൻ എന്നിവർ സംബന്ധിച്ചു. കോർഡിനേറ്റർ നാസർ ചെർക്കളം സ്വാഗതവും സിംസാറുൽ ഹഖ് നന്ദിയും പറഞ്ഞു.
#MalabarRailway #KeralaRailway #Protest #RailwayServices #Kanhangad #Transportation