city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലബാര്‍ മാംഗോ ഫെസ്റ്റ് 19ന് തുടങ്ങും

മലബാര്‍ മാംഗോ ഫെസ്റ്റ് 19ന് തുടങ്ങും
കാസര്‍കോട്: മലബാര്‍ മാംഗോ ഫെസ്റ്റ് 19 മുതല്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കും. ജില്ലയുടെ ടൂറിസം വികസനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളോടെയാണ് ഈ വര്‍ഷത്തെ മാംഗോ ഫെസ്റ്റ് 'മധുരം- 2012' സംഘടിപ്പിക്കുന്നതെന്ന് കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24ന് സമാപിക്കും. വൈകിട്ട് ഏഴുവരെയാണ് പ്രദര്‍ശനം.

പടന്നക്കാട് കാര്‍ഷിക കോളേജില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഫെസ്റ്റ്. 19ന് പകല്‍ 12.30ന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനാകും. വിപണന മേള കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കശുമാങ്ങ രുചിക്കൂട്ടുകളുടെ പുസ്തക പ്രകാശനം എം പി വിന്‍സന്റ് എംഎല്‍എയും ചിത്രരചന വിജയികള്‍ക്ക് കെ കുഞ്ഞിരാമന്‍ (ഉദുമ) എംഎല്‍എയും കവിതാരചന വിജയികള്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും വിളമത്സര വിജയികള്‍ക്ക് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എയും സമ്മാനം നല്‍കും. കാര്‍ഷിക പ്രദര്‍ശന ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവിയും അഗ്രോ ക്ലിനിക് ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരിയും നിര്‍വഹിക്കും.

ഫെസ്റ്റിന്റെ ഭാഗമായി 17ന് വൈകിട്ട് അഞ്ചിന് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിളംബര ജാഥ ആരംഭിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഫഌഗ്ഓഫ് ചെയ്യും. 18ന് രാവിലെ പത്തിന് തേനീച്ചക്കൃഷി സെമിനാര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദീന്‍ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറും. സംഗീത സദസ്, മാപ്പിളപ്പാട്ട്, തിരുവാതിര, ഒപ്പന, ദഫ്മുട്ട്, നാടന്‍കലാമേള, പെണ്‍കുട്ടികളുടെ കോല്‍ക്കളി, പൂരക്കളി തുടങ്ങിയ കലാപരിപാടികളാണ് അവതരിപ്പിക്കുക.

മാമ്പഴ പ്രദര്‍ശനവും വില്‍പനക്കുമൊപ്പം വിവിധയിനം മാവിന്‍ തൈകളുടെ വില്‍പനയുമുണ്ടാകും. ചക്ക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. കാര്‍ഷിക കോളേജില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് ചക്ക ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത്. പ്രദര്‍ശന നഗരിയില്‍ 21ന് രാവിലെ പത്തിന് മാലിന്യസംസ്‌കരണത്തെക്കുറിച്ചും 22ന് കാര്‍ഷിക യന്ത്രവല്‍ക്കരണത്തെക്കുറിച്ചും 23ന് അഗ്രി- ഇക്കോ ടൂറിസത്തെക്കുറിച്ചും 24ന് ഭക്ഷ്യപോഷക സുരക്ഷയും പഴവര്‍ഗ വിള പരിപാലനവും എന്ന വിഷയത്തിലും സെമിനാര്‍ ഉണ്ടാകും. മാവ് കൃഷിയില്‍ നേട്ടം കൊയ്ത കര്‍ഷകരുമായുള്ള മുഖാമുഖവും നടക്കും. കാര്‍ഷിക കോളേജ് വിദ്യാര്‍ഥികളുടെ കലാസന്ധ്യയോടെയാണ് സമാപനം. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേറ്റ് ഡീന്‍ ഡോ. ഗോവിന്ദന്‍, വി വി കുഞ്ഞമ്പു, പി കെ ദീപേഷ് എന്നിവരും പങ്കെടുത്തു.

Keywords: Kasaragod, Malabar mango fest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia