city-gold-ad-for-blogger

മലബാര്‍ കലാവേദി റിയാലിറ്റി ഷോ മെയ് 21ന്; ഉദ്ഘാടനം കലാഭവന്‍ മണി

കാസര്‍കോട്: കലാകാരന്മാരുടെ സംഘടനയായ മലബാര്‍ കലാവേദി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ-2013 മെയ് 21 ന് മൊഗ്രാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സിനിമാ നടന്‍ കലാഭവന്‍ മണി ഷോ ഉദ്ഘാടനം ചെയ്യുമെന്ന് കലാവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്തിന് പ്രസിഡന്റ് അഷ്‌റഫ് പയ്യന്നൂര്‍ പതാക ഉയര്‍ത്തും. 10.30 ന് കേരളത്തിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. റംല ബീഗം, മൂസ എരഞ്ഞോളി, കെ.ടി. മൊയ്തീന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഒ.എം. കരുവാരക്കുണ്ട്്, എം. ഉമര്‍, ടി.കെ. ഹംസ തുടങ്ങിയവര്‍ സംബന്ധിക്കും.

സംഗീത രംഗത്തെ പ്രഗല്‍ഭരായ എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. നിര്‍ധനരായവര്‍ക്കുള്ള ധനസഹായ വിതരണവും നടത്തും. വിജയികള്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി 1,00001, 50,001, 25,001 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഏറ്റവും നല്ല ഗായകനും ഗായികയ്ക്കും 5,000 രൂപ വീതം നല്‍കും. മത്സരം കേരളത്തിലെ പ്രഗല്‍ഭരായ ജഡ്ജിംഗ് കമ്മിറ്റിയാണ് നിയന്ത്രിക്കുക. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ റോഡ് ഷോയും സംഘടിപ്പിക്കും.

മലബാര്‍ കലാവേദി റിയാലിറ്റി ഷോ മെയ് 21ന്; ഉദ്ഘാടനം കലാഭവന്‍ മണി

കലാ രംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവശകലാകാരന്മാരെ സംരക്ഷിക്കുന്നതിനുമാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. കലാ സംവിധായകന്‍ മൊയ്തീന്‍ മൊഗ്രാലിന്റെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലായിരിക്കും ഷോ അറങ്ങേറുക. വാര്‍ത്താസമ്മേളനത്തില്‍ കലാവേദി ജനറല്‍ സെക്രട്ടറി ശാഫി ചെമ്പരിക്ക, സെക്രട്ടറിമാരായ ഹമീദ് കോളിയടുക്കം, യൂസുഫ് മേല്‍പറമ്പ്, ഇ.എം. ഇബ്രാഹിം മൊഗ്രാല്‍, പബ്ലിസിറ്റ് ചെയര്‍മാന്‍ ശാഫി തെരുവത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords:  Malabar Kalavedi Reality Show, Malayalam Film Actor, Kalabhavan AMni, Inauguration, Kasaragod, Press meet, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia