മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സമ്മേളനം വടക്കന്‍മേഖല സന്ദേശയാത്ര മഞ്ചേശ്വരത്ത് നിന്ന്
Apr 7, 2012, 00:07 IST
കാസര്‍കോട്: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 19-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലകമ്മിറ്റി രണ്ട് മേഖലകളിലായി നടത്തുന്ന സന്ദേശ യാത്രയുടെ വടക്കന്‍ മേഖല സന്ദേശയാത്ര ഏപ്രില്‍ 14ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് 16ന് തളങ്കരയില്‍ സമാപിക്കും. ജാഥ ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര നായകനും ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉപനായകനും റഷീദ് ബെളിഞ്ചം ഡയറക്ടറും മുഹമ്മദ് ഫൈസി കജ കോഡിനേറ്ററുമായ സംഘം നയിക്കും. പരിപാടി പ്രചരണകമ്മിറ്റി കണ്ണൂര്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, സത്താര്‍ ചന്തേര, ഷരീഫ് മുഗു, സീദ്ദീഖ് അസ്ഹരി, ഫാറൂഖ് കൊല്ലംപാടി, റസാഖ് അര്‍ശദി, അഷ്‌റഫ് ഫൈസി സ്ഥിരാംഗങ്ങളായിരിക്കും തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, സത്താര്‍ ചന്തേര, കെ.എം.ശറഫുദ്ദീന്‍, എം.എ.ഖലീല്‍, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദലി കോട്ടപ്പുറം സംബന്ധിച്ചു.
Keywords: Kasaragod, Manjeshwaram, Malabar Islamic Complex meet