Collector's Order | തിരഞ്ഞെടുപ്പിൽ രക്ഷിതാക്കൾ വോട് ചെയ്യുമെന്ന് വിദ്യാർഥികളെ കൊണ്ട് സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കുന്നത് വിവാദമായി; നിർത്തിവെക്കാൻ നിർദേശിച്ച് കലക്ടർ
Mar 25, 2024, 12:15 IST
കാസര്‍കോട്: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിൽ രക്ഷിതാക്കൾ വോട് ചെയ്യുമെന്ന് വിദ്യാർഥികളെ കൊണ്ട് സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കണെമെന്ന നിർദേശം വിവാദമായതോടെ ഇത് നിർത്തിവെക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. സ്വീപ് നോഡൽ ഓഫീസർക്കാണ് നിർദേശം നൽകിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാർഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണമെന്നായിരുന്നു അറിയിപ്പ് നൽകിയിരുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വോട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്ന് എഴുതി വിദ്യാർഥിയും ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്ന് എഴുതി രക്ഷിതാവും ഒപ്പിടാനായിരുന്നു പറഞ്ഞിരുന്നത്. 26ന് ജില്ലയിലെ മുഴുവന്‍ വിദ്യാർഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നും നിർദേശിച്ചിരുന്നു.
സ്വീപ് കോര്‍കമിറ്റി തീരുമാന പ്രകാരമാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്. എന്നാൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. നിർബന്ധിച്ച് വോട് ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്ന വാദവും പല കോണുകളിൽ നിന്നും ഉണ്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാർഥികൾ വഴി തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സ്വീകരിക്കുന്ന ബോധവൽക്കരണ പരിപാടി നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.
Keywords: News, Kerala, Kasaragod, Collector, Lok Sabha Election, Malayalam News, Politics, Students, Parents, District Collector, Order, Making students sign an affidavit that their parents will vote in election become controversial; Collector's order to stop.
< !- START disable copy paste -->