മനുഷ്യസാഗരം: പിന്തുണയുമായി സിപിഎം
Apr 23, 2012, 18:06 IST
കാസര്‍കോട്: മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി 28ന് തീരദേശത്ത് സംഘടിപ്പിക്കുന്ന മനുഷ്യസാഗരം വിജയിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. കുടുംബം പോറ്റാന്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യതൊഴിലാളികളെ നിഷ്‌കരുണം വെടിവെച്ചു കൊന്ന ഇറ്റലിക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അധികാരികളുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കടലില്‍ മത്സ്യതൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുക, മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഫിഷറീസ് ബോട്ട് ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കുക, അറേബ്യന്‍ സമുദ്രം ഹൈ അലേര്‍ട്ട് ഏരിയയായി പ്രഖ്യാപിച്ചത് പുന:പരിശോധിക്കുക, 60 നോട്ടിക്കല്‍ മൈലിനപ്പുറത്ത് മാത്രം കപ്പല്‍ യാത്ര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള മനുഷ്യസാഗരം വിജയിപ്പിക്കുവാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
Keywords: Kasaragod, CPM, Fishers.