city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | തൃക്കരിപ്പൂർ ഒളവറയിൽ മരമില്ലിൽ വൻ തീപ്പിടുത്തം; ഒന്നരക്കോടി രൂപയുടെ നഷ്ടം

Olavara sawmill fire accident: Damaged property after the fire.
Photo: Arranged

● അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ തീയണയ്ക്കാൻ എത്തി.
● ഷോർട് സർക്യൂടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
● തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് ഏറെ പണിപ്പെട്ടു.

തൃക്കരിപ്പൂർ: (KasargodVartha) ഒളവറയിൽ മരമില്ലിൽ വൻ തീപ്പിടുത്തം. തിങ്കളാഴ്ച പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. ഒളവറ മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ ബ്രൈറ്റ് വുഡ് ഇൻഡസ്ട്രീസിലാണ് തീപ്പിടുത്തമുണ്ടായത്. പുക ഉയർന്ന് തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ ചന്തേര പൊലീസിലും തൃക്കരിപ്പൂർ അഗ്നി രക്ഷാ സേനയിലും വിവരം നൽകുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ‌ ഓഫീസർമാരായ പി പ്രസാദ്, കെ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും, പയ്യന്നൂർ, പെരിങ്ങോം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റുമെത്തിച്ച് അഞ്ച് യൂണിറ്റുകളുടെ സഹായത്തോടെ എട്ട് മണിക്കൂറുകളോളം നീണ്ട ശ്രമഫലമായി രാവിലെ എട്ട് മണിയോടെയാണ് തീയണച്ചത്.

80 ലക്ഷം രൂപയോളം വിലവരുന്ന മര ഉരുപ്പടികളും, മെഷീനും, കെട്ടിടവും ഉൾപ്പെടെ ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി മരമിൽ ഉടമ എളമ്പച്ചി പാക്കിരിമുക്കിലെ വികെപി അബ്ദുൽ റശീദ് പറഞ്ഞു. വിവരമറിഞ്ഞ് ചന്തേര പൊലീസും സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി ഷോർട് സർക്യൂടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ ഫയർഫോഴ്സ് ഏറെ പണിപ്പെട്ടു.

A major fire broke out at a timber mill in Olavara, Trikarpur, causing a loss of Rs 1.5 crore. The fire started at 12.30 am and was brought under control by the fire force after eight hours of effort. Five units of the fire force were involved in extinguishing the fire. The cause of the fire is suspected to be a short circuit.

#FireAccident #TimberMillFire #OlavaraFire #TrikarpurFire #KeralaFire

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia