city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മജീദ് തളങ്കര അനുസ്മരണവും പുരസ്‌കാര സമര്‍പണവും 10ന്

കാസര്‍കോട്: (www.kasargodvartha.com 08/01/2015) മുസ്‌ലിം ലീഗ് നേതാവും മത-സാമൂഹിക-വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയും ബീഡിതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ടുമായിരുന്ന മജീദ് തളങ്കരയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ശനിയാഴ്ച മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. എസ്.ടി.യു. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്നചടങ്ങ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനംചെയ്യും.
ഉന്നത വിദ്യാഭ്യാസ - പരിസ്ഥിതി മേഖലകളിലെ മികച്ച സേവനം പരിഗണിച്ച് പ്രൊഫ. ടി.സി. മാധവപണിക്കര്‍ക്കും വിദ്യാഭ്യാസ രംഗത്തെ സേവനം പരിഗണിച്ച് വി.ഡി. ജോസഫിനും മജീദ് തളങ്കര സ്മാരക പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സമര്‍പിക്കും. ബീഡിതൊഴിലാളികളുടെ മക്കളില്‍നിന്നും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മജീദ് തളങ്കര സ്മാരക സ്‌കോളര്‍ഷിപ്പിന്റെ പ്രഖ്യാപനവുംചടങ്ങില്‍ നടക്കും.

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി, ഹമീദലി ഷംനാട്, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ്മാന്‍, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി പി. രാഘവന്‍, ഐ.എന്‍.ടി.യു. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ്, ബി.എം.എസ്. സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളിധീരന്‍, ഡി.സി.സി. വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫലി, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.വി. കൃഷ്ണന്‍, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി പി.സി. രാജേന്ദ്രന്‍, യഹ്‌യ തളങ്കര, ഡോ.എം.പി. ഷാഫി ഹാജി, ഖാദര്‍ തെരുവത്ത്, എന്‍.എ. അബൂബക്കര്‍, ഡോ. അലി കുമ്പള, മുസ്‌ലിം ലീഗ് പോഷക അനുബന്ധ സംഘടന ജില്ലാ നേതാക്കളും സംബന്ധിക്കും. പരിപാടി വന്‍വിജയമാക്കണമെന്ന് എസ്.ടി.യു. ജില്ലാ പ്രസിഡണ്ട്‌കെ.പി. മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി അഭ്യര്‍ത്ഥിച്ചു.


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മജീദ് തളങ്കര അനുസ്മരണവും പുരസ്‌കാര സമര്‍പണവും 10ന്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia