അറ്റകുറ്റ പണി; ശനിയാഴ്ച 5 സബ് സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും
Oct 6, 2016, 13:00 IST
പൊയ്‌നാച്ചി: (www.kasargodvartha.com 06/10/2016) 220 കെ വി മൈലാട്ടി സബ്‌സ്റ്റേഷനില്‍ കാസര്‍കോട് ഭാഗത്തേക്ക് ഫീഡ് ചെയ്യുന്ന പഴയ 110 കെ വി സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ അഞ്ച് സബ് സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും.
110 കെ വി വിദ്യാനഗര്‍, മുള്ളേരിയ, 33 കെ വി അനന്തപുരം, പെര്‍ള, ബദിയടുക്ക എന്നീ സബ്‌സ്റ്റേഷനുകളിലെ 11 കെ വി ലൈനുകളില്‍ നിന്നും പൂര്‍ണമായും വൈദ്യുതി തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords : Poinachi, Electricity, Kasaragod, Mailatty, Sub Stations.
Keywords : Poinachi, Electricity, Kasaragod, Mailatty, Sub Stations.