city-gold-ad-for-blogger

നല്ല മനുഷ്യരെ ഉണ്ടാക്കുകയാണ് വിദ്യാഭ്യാസം കൊണ്ടുള്ള ഉദ്ദേശം: കെ.എം ഷാജി

നല്ല മനുഷ്യരെ ഉണ്ടാക്കുകയാണ് വിദ്യാഭ്യാസം കൊണ്ടുള്ള ഉദ്ദേശം: കെ.എം ഷാജി

ചട്ടഞ്ചാല്‍: മുസ്‌ലിമായിട്ട് കാര്യമില്ല, ഇസ്‌ലാമിനെ പരിപൂര്‍ണ്ണമായി പ്രയോഗവല്‍കരിച്ചാല്‍ മാത്രമേ രക്ഷയുള്ളുവെന്ന് കെ.എം ഷാജി എം.എല്‍.എ അഭിപ്രായപ്പെട്ടു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 19 ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൈതൃകം, സാംസ്‌കാരികം, ചരിത്രം എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം പ്രതിനിധീകരിക്കുന്നത് ഭീകരവാതമാണെന്ന് മുസ്‌ലിംകള്‍ തന്നെ ഈ കാലഘട്ടത്തില്‍ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ അല്‍പ ജ്ഞാനികളാണെന്നും അവരെ സംസ്‌കരിച്ചെടുക്കല്‍ പണ്ഡിതരുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പ്രോഫസര്‍ ഒമാനൂര്‍ മുഹമ്മദ് വിഷയാവതരണം നടത്തി. ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, സി.ടി അഹ്മദലി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ടി.ഡി അബ്ദുര്‍റഹ്മാന്‍ ഹാജി, ടി.ഡി അഹ്മദ് ഹാജി, ഇബ്‌റാഹിം ദാരിമി, സ്വാലിഹ് മാസ്റ്റര്‍, പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, ചെര്‍ക്കളം അബ്ദുല്ല, അഡ്വ. സി.എന്‍ ഇബ്‌റാഹിം, ശംസുദ്ധീന്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഹമീദ് കുണിയ, ജലീല്‍ കടവത്ത്, ഇബ്‌റാഹിം കുണിയ, സ്വാലിഹ് ഹാജി ബേക്കല്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന ഫിഖ്ഹ് സെമിനാര്‍ ശ്രദ്ധേയമായി. പരിപാടി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയലിന്റെ അധ്യക്ഷതയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖാസി ത്വാഖാ അഹ്മദ് മൗലവി, എം.എസ് തങ്ങള്‍ മദനി, ജമാലുദ്ധീന്‍ ഫൈസി, ഇ.പി ഹംസത്തു സഅദി, അബുല്‍ അക്‌റം, സുലൈമാന്‍ സഅദി, എം.പി മുഹമ്മദ് ഫൈസി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ ഖാദര്‍ സഅദി, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, നിസാര്‍ സഖാഫി, അബ്ബാസ് കുന്നില്‍, മൊയ്തു നിസാമി, ജലീല്‍ ഹുദവി, കെ.ടി അബ്ദുല്ല ഫൈസി, സി.ബി ഹംസ, ശരീഫ് ഫൈസി കടബ, ടി.ഡി അഹ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാഫര്‍ ഹുദവി ഇന്ത്യനൂര്‍ (ഹെയര്‍ ഫിക്‌സിംഗ്, കളറിംഗ്), ജാഫര്‍ ഹുദവി കൊളത്തൂര്‍ (ഷെയര്‍ ബിസിനസ്സ്, നെറ്റ് മാര്‍ക്കറ്റിംഗ്), മുസ്തഫാ ഹുദവി അരൂര്‍ (ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങള്‍) വിഷയാവതരണം നടത്തി. യോഗത്തിന് അന്‍വര്‍ ഹുദവി സ്വാഗതവും ഇസ്മായില്‍ ഹുദവി നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന പ്രസവാസി സംഗമം ടി.ഡി അഹ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ഖത്തര്‍ ശാഫി ഹാജി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി, കെ. മൊയ്തീന്‍ കുട്ടി ഹാജി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, സ്വാലിഹ് മാസ്റ്റര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഇബ്‌റാഹിം മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, ജലീല്‍ കടവത്ത്, അഡ്വ. അബ്ദുല്ല ബേവിഞ്ച, പി.എ മുഹമ്മദ് കുഞ്ഞി, മല്ലം സുലൈമാന്‍ ഹാജി, പി.എ മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അബ്ദുല്‍ ലത്വീഫ് ബാഡൂര്‍, കെ.എസ് അബ്ദുല്ല കുഞ്ഞി, അബ്ദുല്‍ ഖാദിര്‍ ഹാജി, റഫീഖ് കളനാട്, നൗഷാദ് മിഅ്‌റാജ് കളനാട്, എസ്.പി സ്വലാഹിദ്ധീന്‍, എ.പു ഉമ്മര്‍ കാഞ്ഞങ്ങാട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സിയബി ഹംസ ഷാര്‍ജ, അബ്ബാസ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകുന്നേരം നടന്ന ആദര്‍ശം സംഘാടനം സെഷന്‍ എം.എ ഖാസിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ (നമ്മുടെ നായകന്മാര്‍), മുസ്ഥഫാ അശ്‌റഫി കക്കുപ്പടി (അഹ്‌ലുസ്സുന്നഃ വിശ്വാസം, ആദര്‍ശം) എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ബശീര്‍ ദാരിമി തളങ്കര, റശീദ് ബെളിഞ്ചം, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, MIC, K.M Shaji.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia