രജിലേഷിന്റെ ദുരൂഹ മരണം: മുഖ്യ പ്രതി റിമാന്റില്‍
Apr 20, 2012, 20:02 IST
![]() |
Nisar |
മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിനാണ് കേസടുത്തിട്ടുള്ളത്. ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രജിലേഷുമായുള്ള പാര്‍ട്ണര്‍ഷിപ്പ് ഭീഷണിപെടുത്തി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി എന്നാണ് മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തുക്കള്‍ വളഞ്ഞിട്ട് മര്‍ദിക്കുമ്പോള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ നിസാര്‍ തയ്യാറായില്ലത്ര. രജിലേഷിനെ മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍കെതിരെ കേസടുത്തിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ക്രൂര മര്‍ദനത്തിനിരയായതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ഊര്‍ജിതമായ ശ്രമമാണ് നടക്കുന്നത്.
Keywords: Kasaragod, Triikaripur, Case, Remand.