city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൈലാട്ടി റഹ് മാനിയ്യ ജുമാമസ്ജിദില്‍ സ്വലാത്ത് വാര്‍ഷികം 19,20 തീയ്യതികളില്‍

പൊയ്‌നാച്ചി: (www.kasargodvartha.com 17.04.2017) മൈലാട്ടി റഹ് മാനിയ്യ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും 19,20 തീയ്യതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധന്‍ വൈകിട്ട് അഞ്ച് മണിക്ക് സ്വലാത്ത് കമ്മറ്റി പ്രസിഡണ്ട് അഷ്‌റഫ് ബാര പതാക ഉയര്‍ത്തും.

ഏഴ് മണിക്ക് ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ കെ പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മിത്തബയില്‍ പ്രാര്‍ത്ഥന നടത്തും. ജമാഅത്ത് പ്രസിഡണ്ട് എസ് പി അബ്ദുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹാജി എന്‍ അബൂബക്കര്‍ മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദിര്‍ ഖാസിമി ബംബ്രാണ മിഅ്‌റാജിന്റെ സന്ദേശം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നനടത്തും. ചടങ്ങില്‍ സമസത ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മിത്തബയലിനെ ആദരിക്കും. സയ്യിദ് ബാഖിര്‍ തങ്ങള്‍ എരോള്‍, കൊടുവള്ളി ഉസ്താദ് പ്രസംഗിക്കും. രിഫാഇ മൈലാട്ടി നന്ദിയും പറയും.

മൈലാട്ടി റഹ് മാനിയ്യ ജുമാമസ്ജിദില്‍ സ്വലാത്ത് വാര്‍ഷികം 19,20 തീയ്യതികളില്‍


വ്യാഴം വൈകിട്ട് നാല് മണി മുതല്‍ അഹ്ബാബുല്‍ ഹബീബ് അവതരിപ്പിക്കുന്ന ബുര്‍ദ്ദാ മജ്‌ലിസ് നടക്കും. രാത്രി അബ്ദുല്‍ ഹമീദ് സാഹിബിന്റെ അധ്യക്ഷതയില്‍ കുണിയ മിന്‍ഹാജ് എജുക്കേഷന്‍ പ്രസിഡണ്ട് ഹാഫിള് സയ്യിദ് അസ്ഹര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. നന്മയിലേക്കുള്ള പ്രയാണം എന്ന വിഷയത്തില്‍ ഹംസ മിസ്ബാഹി ഓട്ടപദവ് മുഖ്യപ്രഭാഷണം നടത്തും. കട്ടക്കാല്‍ ഉസ്താദ്, അബ്ദുര്‍ റഹ് മാന്‍ സഅദി പ്രസംഗിക്കും. സ്വലാത്ത് മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്കും പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് സൈനുദ്ധീന്‍ അല്‍ ബുഖാരി കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുല്‍ ലത്തീഫ് മദനി സ്വാഗതവും കെ എം ശാഫി നന്ദിയും പറയും.

വാര്‍ത്താസമ്മേളനത്തില്‍ ഹാജി എന്‍ അബുബക്കര്‍ മുസ്ലിയാര്‍ കട്ടക്കാല്‍ (ചെയര്‍മാന്‍ സ്വലാത്ത് കമ്മറ്റി), എസ് പി അബ്ദുല്‍ ഹമീദ് (പ്രസിഡണ്ട് റഹ് മാനിയ്യ ജുമാ മസ്ജിദ്), സയ്യിദ് അസ്ഹര്‍ തങ്ങള്‍ (വൈസ് പ്രസിഡണ്ട്, സ്വലാത്ത് കമ്മറ്റി), അഷ്‌റഫ് ബാര (പ്രസിഡണ്ട്, സ്വലാത്ത് കമ്മറ്റി), കെ എം ശാഫി (ജനറല്‍ സെക്രട്ടറി ജമാഅത്ത് കമ്മറ്റി), സുഹൈല്‍ മൈലാട്ടി (ജനറല്‍ സെക്രട്ടറി സ്വലാത്ത് കമ്മറ്റി) എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Poinachi, Kasaragod, Kerala,News, Masjid,Swalath-Majlis-Anniversary, Mailatty Rahmaniyya Juma Masjid Swalath anniversary on 19,20th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia