മാഹിന്‍ ശംനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഹമീദലി ശംനാടിന്
Feb 1, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 02.01.2016) ഉത്തര മലബാറില്‍ മുസ്ലിം പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റി വെച്ച മഹദ്‌വ്യക്തിത്വമായ മാഹിന്‍ ശംനാടിന്റെ സ്മരണാര്‍ത്ഥം യു എ ഇ - കെ എം സി സി ചെമ്മനാട് മേഖല കമ്മിറ്റി സാമൂഹ്യ-സാംസ്‌കാരിക-ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സാമൂഹിക-സാംസ്‌കാരിക മേഖലയിലെ മികച്ച വ്യക്തിക്കുള്ള അവാര്‍ഡിന് അഡ്വക്കറ്റ് ഹമീദലി ശംനാടും ആരോഗ്യ രംഗത്തെ മികച്ച വ്യക്തിക്കുള്ള അവാര്‍ഡിന് ആരോഗ്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ദുബൈ നോര്‍ത്ത് എമിറേറ്റ്‌സ് സി ഇ ഒ കൂടിയായ ഡോ.സാജിര്‍ ഗഫ്ഫാറും വിദ്യാഭ്യാസ മേഖലയില്‍ യു എ ഇ യില്‍ ഒരു വിപ്ലവം തന്നെ തീര്‍ത്ത വിസ്ഡം ഗ്രൂപ്പ് സി ഇ ഒ, ബി എഫ് മുഹമ്മദ് റാഫിയുമാണ് അവാര്‍ഡിനായി അര്‍ഹരായിരിക്കുന്നത്.
ഖാദര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാര്‍ജ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സക്കീര്‍ കുമ്പള അവാര്‍ഡ് പ്രഖ്യാപിച്ചു. യു എ ഇ-കെ എം സി സി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ബഷീര്‍ പടിയത്ത്, ബേവിഞ്ച അബ്ദുല്ല, ബഷീര്‍ ഇരിക്കൂര്‍, മുരളീധരന്‍, ഷാഫി ആലക്കോട്, കാപ്പില്‍ കെ ബി എം ശരീഫ്, സത്താര്‍ ചെമ്മനാട്, ഖാദര്‍ പലോത്ത്, റൗഫ് ചെമ്മനാട് പ്രസംഗിച്ചു. ത്വാഹ ചെമ്മനാട് സ്വാഗതവും ശംസുദ്ദീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Keywords: kasaragod, KMCC, Dubai, Award, Chemnad.