city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹിളാമോര്‍ച്ച ഓണക്കിറ്റ് വിതരണം ചെയ്തു

കുമ്പള: (www.kasargodvartha.com 13/09/2016) ഉത്രാട നാളില്‍ കുമ്പള ബ്ലോക്ക് പഞ്ചായത്തിലെ കോട്ടേക്കാര്‍, ദര്‍ബാര്‍ക്കട്ടെ എസ്.സി  എസ്.ടി കോളനികളിലെ 51 കുടുംബങ്ങള്‍ക്ക് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. കോട്ടേക്കാര്‍ ഭാര്‍ഗവ ക്ലബില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി. നായിക്ക് ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ഓണക്കിറ്റ് നല്‍കാന്‍ സന്മനസു കാട്ടിയ ഡോ. ജയശ്രീ നായര്‍, വിനീത് രവീന്ദ്രന്‍, അഞ്ജു എന്നിവരെ ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി അഭിനന്ദിച്ചു. തുടര്‍ന്ന് അദ്ദേഹം ഓണസന്ദേശം നല്‍കി. മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഷൈലജ എസ് ഭട്ട്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് സത്യ ശങ്കര ഭട്ട്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശകുന്തള, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, വൈസ് പ്രസിഡണ്ട് കെ. വിനോദന്‍, ജനറല്‍ സെക്രട്ടറി മുരളീധര്‍ യാദവ്, മഹിളാ മഹിളാമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് പ്രേമലത, ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി വസന്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഇച്ചിലമ്പാടി വാര്‍ഡ് മെമ്പര്‍ ഹരീഷ് ഘട്ടി സ്വാഗതവും പത്മനാഭ റൈ നന്ദിയും പറഞ്ഞു.

മഹിളാമോര്‍ച്ച ഓണക്കിറ്റ് വിതരണം ചെയ്തു

Keywords: K asaragod, Kumbala, Onam-celebration, SCST, Mahila morcha, BJP, Pramila c Naik, Jayashree nayar, Mahila Morcha Onam Kit distributed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia