മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിന് ഒരുക്കം പൂര്‍ത്തിയായി
Oct 11, 2012, 17:44 IST
ഭരണ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉത്തരവാദിത്വങ്ങള്‍ സ്വതന്ത്രമായും കാര്യക്ഷമായും നിര്‍വഹിക്കുന്നതിന് പ്രാപ്തരാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 13ന് രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തും. 10.30ന് ജില്ലാ നിര്‍വാഹക സമിതി യോഗം ചേരും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു അധ്യക്ഷത വഹിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
5.30ന് 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ഹൃദയം' എന്ന വിഷയത്തില്‍ ബാലകൃഷ്ണന് പെരിയ ക്ലാസെടുക്കും. കെ. സാവിത്രി ടീച്ചര്‍ സംഘടനാ പ്രമേയം അവതരിപ്പിക്കും. 7.30ന് വ്യക്തിത്വ വികസനവും നേതൃത്വവും എന്ന വിഷയത്തില്‍ ജേസീസ് അന്താരാഷ്ട്ര പരിശീലകന് വി. വേണുഗോപാല്‍ ക്ലാസെടുക്കും. തുടര്‍ന്ന് നിയോജക മണ്ഡലം കമ്മിറ്റികള്‍ റിപോര്‍ട്ട് അവതരിപ്പിക്കും. രാത്രി 10 മണിക്ക് കലാ മത്സരങ്ങളും നടക്കും.
14ന് രാവിലെ 'യു.ഡി.എഫ്. സര്‍ക്കാരും ഭരണ നേട്ടങ്ങളും' എന്ന വിഷയത്തില്‍ അഡ്വ. ടി.കെ. സുധാകരന് ക്ലാസെടുക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം നടക്കും. 'സ്ത്രീകളും നിയമസംരക്ഷണവും' എന്ന വിഷയത്തില്‍ അഡ്വ. കെ.വി. ശൈലജ ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും.
വാര്‍ത്താ സമ്മേളത്തില്‍ ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ക്യാമ്പ് ഡയറക്ടര്‍ ഗീത കൃഷ്ണന്, വൈസ് പ്രസിഡന്റ് ജാനകി രാഘവന്, സുകുമാരി ശ്രീധരന്, പി. ജയശ്രി എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Mahila-Association, Woman, Camp, Congress, Kasaragod, Kerala