city-gold-ad-for-blogger

പോരാട്ടത്തിന്റെ വീര്യവും വനിതകളുടെ സംഘശക്തിയും വിളിച്ചോതി മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2016) പോരാട്ടത്തിന്റെ വീര്യവും കരുത്തും വനിതകളുടെ സംഘശക്തിയും വിളിച്ചോതിയ ഉജ്വല പ്രകടനത്തോടെ മൂന്നു നാളുകളായി കാഞ്ഞങ്ങാട് നടന്നുവന്നിരുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു. അവകാശ പോരാട്ടങ്ങളിലൂടെ വനിതകളുടെ കരുത്തുറ്റ പ്രസ്ഥാനമായി വളര്‍ന്ന മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ശക്തിപ്രകടനത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നെത്തിയ ആയിരകണക്കിന് വനിതകളാണ് അണിനിരന്നത്.

പ്രതിനിധി സമ്മേളനം നടന്ന കാഞ്ഞങ്ങാട് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് മുന്‍ഭാഗത്തു നിന്നും ആരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ സംസ്ഥാന നേതാക്കളായ സൂസന്‍ കോടി, പി സതീദേവി, സി എസ് സുജാത, പി കെ ശ്രീമതി, മന്ത്രി കെ കെ ശൈലജ, ഇ പത്മാവതി, ടി എന്‍ സീമ, എന്‍ സുകന്യ തുടങ്ങിയവര്‍ അണിനിരന്നു. അവര്‍ക്ക് പിന്നിലായി സമ്മേളന പ്രതിനിധികളും അണിനിരന്നു. തുടര്‍ന്ന് തൂവെള്ള വേഷം ധരിച്ച 2,500 ഓളം വനിതാ വളണ്ടിയര്‍മാരും അടിവെച്ചുനീങ്ങി. ഇവര്‍ക്ക് തൊട്ടുപിന്നിലായി ഓരോ ബ്ലോക്ക് കമ്മറ്റികളുടെ ബാനറിലാണ് വനിതകള്‍ പ്രകടനത്തില്‍ പങ്കെടുത്തത്.

നഗരം ചുറ്റിയ പ്രകടനം പൊതുസമ്മേളനം നടന്ന കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു സമാപിച്ചു. സിപിഎം നേതാക്കളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍, പി പൊക്ലന്‍, പി അപ്പുക്കുട്ടന്‍, വി കെ രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സൂസന്‍ കോടി അധ്യക്ഷത വഹിച്ചു.

പോരാട്ടത്തിന്റെ വീര്യവും വനിതകളുടെ സംഘശക്തിയും വിളിച്ചോതി മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനം
ദേശീയ നേതാക്കളായ സുധ സുന്ദര്‍ രാമന്‍, മാലിനി ഭട്ടാചാര്യ, എം സി ജോസഫൈന്‍, പി കരുണാകരന്‍ എംപി, കെ പി സതീഷ്ചന്ദ്രന്‍, എ കെ നാരയണന്‍, പി സതീദേവി, സി എസ് സുജാത, മന്ത്രി കെ കെ ശൈലജ, പി കെ ശ്രീമതി, വി വി രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ പത്മാവതി സ്വാഗതം പറഞ്ഞു.

Keywords:  kasaragod, Kerala, Kanhangad, Women, Mahila-association, Conference, P.Karunakaran-MP, K.P.Satheesh-Chandran, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia