city-gold-ad-for-blogger

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസമ്മേളനം നവംബര്‍ 2 മുതല്‍ 4വരെ കാഞ്ഞങ്ങാട്ട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 30/10/2016) ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നവംബര്‍ രണ്ടു മുതല്‍ നാലുവരെ നടക്കും. ഇതിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസോസിയേഷന്‍ ഭാരവാഹികള്‍ ഞായറാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജില്ലയില്‍ ആദ്യമായാണ് ജനാധിപത്യമഹിളാ അസോസിയേഷന്റെ സംസ്ഥാനസമ്മേളനം നടക്കുന്നത്. കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ എം ജയലക്ഷ്മി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് സുഭാഷ്ണി അലി ഉദ്ഘാടനം ചെയ്യും.

നാലിന് വൈകുന്നേരം കാല്‍ലക്ഷത്തോളം സ്ത്രീകളുടെ പടുകൂറ്റന്‍ പ്രകടനത്തോടെ സമ്മേളനം സമാപിക്കും. രണ്ടായിരത്തോളം വനിതാ വളണ്ടിയര്‍മാര്‍ പ്രകടനത്തില്‍ അണിനിരക്കും. ടൗണ്‍ ഹാള്‍ പരിസരത്തെ ശ്യാമിലിഗുപത് നഗറില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളന നഗറിലേക്കുള്ള കൊടി-കൊടിമര-ദീപശിഖ ജാഥകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രയാണമാരംഭിക്കും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ആലപ്പുഴ മുഹമ്മയിലെ സുശാലഗോപാലന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നാണ് എത്തിക്കുന്നത്. 30ന് വൈകുന്നേരം നാലു മണിക്ക് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം സി ജോസഫൈന്‍ പതാകജാഥ ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡര്‍ സി എസ് സുജാതക്ക് എ കെ ജിയുടെയും സുശീലഗോപാലന്റെയും മകള്‍ ലൈല കരുണാകരന്‍ കൈമാറുന്ന പതാക ഒന്നിന് വൈകുന്നേരം കാഞ്ഞങ്ങാട് സമ്മേളന നഗരിയിലെത്തിക്കും. കൊടിമരം നവംബര്‍ ഒന്നിന് പൈവളിഗെ രക്തസാക്ഷി നഗറില്‍ നിന്ന് സംസ്ഥാനപ്രസിഡണ്ട് ചി എന്‍ സീമ കേന്ദ്രകമ്മിറ്റിയംഗം വി പി ജാനകിക്ക് കൈമാറി ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനനഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം കരിവെള്ളൂരിലെ ദേവയാനിയുടെ സ്മൃതിമണ്ഡപത്തില്‍ നിന്ന് അഖിലേന്ത്യാ ജോ. സെക്രട്ടറി പി കെ സൈനബ ഉദ്ഘാടനം ചെയ്യും. ജാഥാലീഡര്‍ സൂസന്‍ വിവി സരോജിനിയെ കൊടിമരം ഏല്‍പ്പിക്കും. പതാക കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സംസ്ഥാനസെക്രട്ടറി അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. എന്‍ സുകന്യയാണ് ലീഡര്‍. സമ്മേളന നഗരിയില്‍ തെളിയിക്കാനുള്ള ദീപശിഖ മടിക്കൈ എരിക്കുളത്തെ കാരിച്ചിയമ്മ സ്മൃതിമണ്ഡപത്തില്‍ നിന്നും പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ എസ് സലീഖയാണ് ലീഡര്‍.

എല്ലാ ജാഥകളും ഒന്നിന് അഞ്ചരമണിക്ക് കാഞ്ഞങ്ങാട്ട് സംഗമിക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എം പി പതാക ഉയര്‍ത്തുന്നതോടെ  11-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി അറുന്നൂറ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ പി കരുണാകരന്‍ എം പി, ഇ പത്മാവതി, അഡ്വ, പി സതീദേവി, വി പി ജാനകി എന്നിവര്‍ സംബന്ധിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസമ്മേളനം നവംബര്‍ 2 മുതല്‍ 4വരെ കാഞ്ഞങ്ങാട്ട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Keywords:  Kasaragod, Kerala, Mahila-association, State-conference, Mahila Association  State conference at Kanhangad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia