city-gold-ad-for-blogger

ചികിത്സയ്ക്ക് പണമില്ലാതെ വഴിമുട്ടി; ഓട്ടോറിക്ഷ ഓടിച്ചാല്‍ കിട്ടുന്ന വരുമാനവും ഇല്ലാതായി, ഹൃദ്രോഗം ബാധിച്ച ഗൃഹനാഥനും കുടുംബവും തീരാദുരിതത്തില്‍

ഉളിയത്തടുക്ക: (www.kasargodvartha.com 17.10.2017) ചികിത്സയ്ക്ക് പണമില്ലാതെ വഴിമുട്ടി, ഓട്ടോറിക്ഷ ഓടിച്ചാല്‍ കിട്ടുന്ന വരുമാനവും ഇല്ലാതായി. ഹൃദ്രോഗം ബാധിച്ച ഗൃഹനാഥനും കുടുംബവും തീരാദുരിതത്തില്‍ കഴിയുന്നു. ഉളിയത്തടുക്ക ജീലാനി നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ദമ്പതികളായ മഹേഷ് (37), ഭാര്യ സുനിത (29) എന്നിവരാണ് കൈകുഞ്ഞുമായി സഹായത്തിനായി ഉദാരമതികളുടെ കാരുണ്യം തേടുന്നത്.

ദിവസം 200 രൂപ വണ്ടിക്ക് വാടക നല്‍കി ഓട്ടോ റിക്ഷ ഉളിയത്തടുക്ക ടൗണില്‍ ഓടിച്ച് ജീവിതം തള്ളിനീക്കുകയായിരുന്നു മഹേഷ്. ഇതിനിടയിലാണ് മഹേഷന് ആറു മാസം മുമ്പ് ഹൃദയ സംബന്ധമായ രോഗം പിടിപ്പെട്ടത്. കാസര്‍കോട്, മംഗളൂരു ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല. ഒരു മാസം മുമ്പ് രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ തേടേണ്ടി വന്നു. ഹൃദയത്തില്‍ രണ്ട് ബ്ലോക്കുണ്ടെന്നും ഉടനെ ശസ്ത്രക്രിയ നടത്തണമെന്നുമാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.

രണ്ട് ലക്ഷത്തിലേറെ രൂപ ഇതിനായി ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് മാര്‍ഗമില്ലാതെ ഇവര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ അന്നന്നത്തെ അന്നത്തിന് കൂടി വകയില്ലാതായിരിക്കുകയാണ് ഈ കുടുംബത്തിന്. കുടുംബത്തിന്റെ ദുരിത കഥകള്‍ പറയാന്‍ ഏറെയുണ്ട്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇവര്‍ക്കില്ല. റസിഡെന്‍സ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും ഇതുവരെ ഉണ്ടാക്കാനായില്ല. ഇതുമൂലം സര്‍ക്കാറില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല.

വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് വൈദ്യുതി ഉള്‍പ്പെടെ 4,000 രൂപ പ്രതിമാസം ജീവിതം കഷ്ടിച്ച് തള്ളിനീക്കാന്‍ വേണം. സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയില്‍ സ്ഥലത്തിനും വീടിനുമായി അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്തിന്റെ കരട് പട്ടിക വന്നതോടെ ഈ കുടുംബത്തെ സമ്പന്നരാക്കി തള്ളപ്പെട്ടു. മഹേഷന് ശ്വാസ തകരാര്‍ മൂലം നടക്കുമ്പോള്‍പോലും തളരുന്നഅവസ്ഥയിലാണ്. പൂര്‍ണമായും വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വീട്ടില്‍ തീ കൂട്ടാന്‍ പോലും വഴിയില്ലാതെ വെമ്പല്‍കൊള്ളുകയാണ് ഈ നിര്‍ദ്ധന കുടുംബം.

ഒമ്പത് വയസ്സിന് താഴെയുള്ള നാല് പിഞ്ചുകുട്ടികള്‍ ഉള്ളതിനാല്‍ ഭാര്യ സുനിതയ്ക്ക് പുറത്ത് ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവരുടെ കുടുംബത്തില്‍ സഹായിക്കാന്‍ ആരുമില്ലാത്തതാണ് ദുരിതത്തില്‍ നിന്നും കര കയറാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റെ ആനുകൂല്യവും ലഭിക്കാതെ വന്നതോടെ ഈ കുടുംബം പൂര്‍ണ്ണമായും അനാഥരായി. ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തി ചികിത്സയില്‍ ബേധപ്പെട്ടാല്‍ ഓട്ടോ ഓടിച്ചെങ്കിലും ജീവിതം കഴിയാമെന്ന കരുതലാണ് മഹേഷനുള്ളത്. എന്നാല്‍ ഈ പണം കണ്ടെത്താന്‍ ആരെങ്കിലും സഹായത്തിന്റെ കൈനീട്ടല്‍ ഉണ്ടാകുമോ എന്ന പ്രതീക്ഷ മാത്രമാണ് ഇവര്‍ക്കുള്ളത്.

കാരുണ്യത്തിനായി ഭാര്യ ബി സുനിതയുടെ പേരില്‍ കേരള ഗ്രാമീണ ബാങ്ക് മധൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40475101029747. IFSC Code: KLGB0040475. മൊബൈല്‍ നമ്പര്‍ : 9747214612, 9747624612.

ചികിത്സയ്ക്ക് പണമില്ലാതെ വഴിമുട്ടി; ഓട്ടോറിക്ഷ ഓടിച്ചാല്‍ കിട്ടുന്ന വരുമാനവും ഇല്ലാതായി, ഹൃദ്രോഗം ബാധിച്ച ഗൃഹനാഥനും കുടുംബവും തീരാദുരിതത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Treatment, Family, Mahesh needs your Help

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia