city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് മില്ലത്ത് സാന്ത്വനം മഹര്‍ 2016; സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

ബേക്കല്‍: (www.kasargodvartha.com 28/05/2016) ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയമായ ഹദ്ദാദ് നഗര്‍ മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സാന്ത്വനം മഹര്‍ 2016 സമൂഹ വിവാഹത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളമം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.

പി കരുണാകരന്‍ എം പി മുഖ്യാഥിതിയായി. ഗള്‍ഫ് വ്യവസായി അലവി ഹാജി ഹദ്ദാദ് നഗര്‍, ജംഷീദ് കരിപ്പൊടി, ഹാരിസ് പാണൂസ്, പി കെ അബ്ദുല്‍ ഹമീദ് മൗവ്വല്‍, ഒമാനിലെ വ്യവസായ പ്രമുഖന്‍ ഹക്കീം പി എച്ച് എന്നിവരെ മന്ത്രി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

അഹ് മദ് ദേവര്‍കോവില്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ, കെ വി കുഞ്ഞിരാമന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം അബ്ദുല്‍ ലത്വീഫ്, മഹര്‍ ചെയര്‍മാന്‍ ഫൈസല്‍ മുഹമ്മദ് പാക്യാര, കണ്‍വീനര്‍മാരായ ഹനീഫ് പി എച്ച്, ഖാലിദ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രസ്റ്റ് രക്ഷാധികാരി എം എ ലത്വീഫ് സ്വാഗതവും മൊയ്തു കെ എം നന്ദിയും പറഞ്ഞു.

29ന് രാവിലെ 10 മണിക്കാണ് നിര്‍ധനരായ അഞ്ച് പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടക്കുന്നത്. എസ് എ പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്യും. നിക്കാഹിന് പി എ ഇബ്രാഹിം മുസ്ലിയാര്‍, ജലാലുദ്ദീന്‍ അല്‍ഹാജി തങ്ങള്‍, പ്രൊഫ. സാലിഹ് സഅദി തളിപ്പറമ്പ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് മില്ലത്ത് സാന്ത്വനം മഹര്‍ 2016; സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് മില്ലത്ത് സാന്ത്വനം മഹര്‍ 2016; സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

Keywords : Bekal, Wedding, Inauguration, Conference, Minister, Mahar 2016, Mass Wedding, Revenue Minister E Chandrashekaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia