മഹര്‍ 2013: 22 പേര്‍ക്ക് മംഗല്യ ഭാഗ്യം ലഭിച്ചു
Mar 4, 2013, 10:53 IST
കാഞ്ഞങ്ങാട്: ബേക്കല്‍ ഹദാദ് ഗോള്‍ഡ് ഹില്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും ഇസ്ലാമിക ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടത്തിയ സമൂഹ വിവാഹ ചടങ്ങ് 22 പേര്‍ക്ക് മംഗല്യ ഭാഗ്യം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഏഴ് യുവതികളെയാണ് മഹറിന്റെ പേരില്‍ സംഘം സഹായിച്ചത്. ഉത്സവാന്തരീക്ഷം സൃഷ്ടിച്ച വേദിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിക്കാഹിന് മുഖ്യ കാര്‍മികത്വം വഹിച്ചു. കബീര്‍ ഫൈസി ചെറുകോട് നിക്കാഹിന്റെ ഖുത്ബ നിര്‍വഹിച്ചു.
മണവാട്ടിമാര്‍ക്ക് അഞ്ച് പവന് സ്വര്‍ണാഭരണങ്ങളും വരന്മാര്ക്ക് ഓരോ ഓട്ടോ റിക്ഷയുമാണ് മഹര്‍ സംഭാവനയായി നല്‍കിയത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മാസം 20 മുതല്‍ ആരംഭിച്ച മത പ്രഭാഷണ പരമ്പരയുടെ സമാപനം വേദിയില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ മത വിഭാഗത്തില്‍പ്പെട്ട വധൂവരന്മാരാണ് മഹര്‍ സമൂഹ വിവാഹചടങ്ങില്‍ വിവാഹിതരായത്.
Keywords: Mahar 2013, Group marriage, Bekal, Hadad gold hill arts and sports club, Kerala, Malayalam news, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News