city-gold-ad-for-blogger

മഹബ്ബ ഗരീബ് നവാസ് അവാര്‍ഡ് എ ബി കുട്ടിയാനത്തിനും ഹമീദലി മാവിനക്കട്ടയ്ക്കും

ബെളിഞ്ച: (www.kasargodvartha.com 07/09/2016) ബെളിഞ്ച മഹബ്ബ കള്‍ചറല്‍ സെന്റര്‍ ഏര്‍പെടുത്തിയ ഖാജാ ഗരീബ് നവാസ് അവാര്‍ഡിന് എബി കുട്ടിയാനത്തിനെയും ഹമീദലി മാവിനക്കട്ടെയെയും തെരെഞ്ഞടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. പത്രപ്രവര്‍ത്തന രംഗത്തും തൂലികാ രംഗത്തും ശ്രദ്ധേയനായ എബി കുട്ടിയാനം സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. ബോവിക്കാനത്തെ പരേതനായ അബ്ദുര്‍ റഹ് മാനാണ് പിതാവ്. ബീഫാത്വിമയാണ് മാതാവ്.

മാവിനക്കട്ടയിലെ പരേതനായ വക്കീല്‍ ആമുവെന്ന അഹ് മദിന്റെയും ആസിയാ ബീവിയുടെയും മകനായ ഹമീദലി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ജീവ കാരുണ്യ പ്രവര്‍ത്തനം ജീവിത ഭാഗമായി ഏറ്റെടുത്ത ഹമീദലി മാവിനക്കട്ട ഇപ്പോള്‍ മുസ്ലിം യൂത്ത് ലീഗിന്റെ മണ്ഡലം പ്രവര്‍ത്തക സമിതി അംഗമാണ്.

ജാതി, മത, ഭേദ മന്യേ ഇവര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ തങ്ങളുടെ പേരില്‍ ഏര്‍പെടുത്തിയ അവാര്‍ഡ് സെപ്റ്റംബര്‍ 22ന് ബെളിഞ്ചയില്‍ നടക്കുന്ന മഹബ്ബ കള്‍ചറല്‍ സെന്ററിന്റെ ഉദ്ഘാടന പരിപാടിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.

മഹബ്ബ ഗരീബ് നവാസ് അവാര്‍ഡ് എ ബി കുട്ടിയാനത്തിനും ഹമീദലി മാവിനക്കട്ടയ്ക്കും

Keywords : Belinja, Award, Kasaragod, Media worker, Programme, Inauguration, Abi Kuttiyanam, Hameedali Mavinakkatta, Mahabba Ghareeb Nawaz award announced.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia