city-gold-ad-for-blogger

ശിവ രാത്രി ആഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാരംഭം

ശിവ രാത്രി ആഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാരംഭം
കാസര്‍കോട്: ഹൈന്ദവ വിശ്വാസികള്‍ ഞായറാഴ്ച ശിവരാത്രി ആഘോഷിക്കുന്നു. രാവിലെ ശിവ ക്ഷേത്രങ്ങളില്‍ തൊഴാനെത്തിയ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. ശിവ ക്ഷേത്രങ്ങളിലെല്ലാം വിവിധ പൂജകളും ആധ്യാത്മിക പരിപാടികളും നടന്നുവരികയാണ്. വിശ്വാസികള്‍ വ്രതം നോല്‍ക്കുന്നു. രാത്രി വൈകും വരെ ശിവസ്‌തോത്രങ്ങള്‍ ഉരുവിട്ട് ശിവരാത്രിയുടെ പുണ്യം നുകരാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. 

കാസര്‍കോട് ജില്ലയിലെ പ്രധാന ശിവക്ഷേത്രമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ രാവിലെ മൂവാളം കുഴി ചാമുണ്ടി തെയ്യം അരങ്ങേറി. വൈകിട്ട് 6.30ന് ഉമാ മഹേശ്വര പൂജ, രാത്രി എട്ടിന് ഭജന, ഒമ്പതിന് നൃത്തസന്ധ്യ, രാത്രി 11.30 മുതല്‍ ശിവമാഹാത്മ്യ യജ്ഞം എന്നിവ നടക്കും. 

കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, ഹൊസ്ദുര്‍ഗ് കര്‍പ്പൂരേശ്വര ക്ഷേത്രം, ബേഡകം വേലക്കുന്ന് ശ്രീ മഹാദേവ ക്ഷേത്രം, കുഡ്‌ലു ശിവ ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിവിധ ആധ്യാത്മിക പരിപാടികള്‍ നടന്നുവരികയാണ്.

Keywords:  Kasaragod, Temple fest, Kundamkuzhi, Kerala, Mallikarjuna Temple, Bedakam, Elakkunnu Mahadevi Temple, Thrikkannad, Shiva Rathri, Lord Shiva,  Maha Shivaratri festival begins

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia