തട്ടം ധരിച്ചതിന്റെ പേരില്‍ വനിത പഞ്ചായത്ത് പ്രസിഡണ്ടുമാരെ തടഞ്ഞ് വെച്ച സംഭവം: പ്രതിഷേധ പ്രകടനം നടത്തി
Mar 9, 2017, 10:09 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2017) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തഗുജറാത്തിലെ അഹമ്മദാബാദില്‍ ലോക വനിതാ ദിനത്തിന്റെ ഭാഗമായി 'സ്വഛ് ശക്തി' ക്യാമ്പില്‍ ക്ഷണിക്കപ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ തട്ടം ധരിച്ചതിന്റെ പേരില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഫൗസിയ എന്നിവരെ തട്ടം ധരിച്ചതിന്റെ പേരില്‍ തടഞ്ഞ് വെക്കുകയും അപമാനിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ലീഗ് ജനപ്രതിനിധികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഫിര്‍ദൗസ് റോഡിലെ മണ്ഡലം ലീഗ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ.എം. അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജി., പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എ. ജലീല്‍, കെ.എ. മുഹമ്മദലി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ശാഹുല്‍ ഹമീദ് ബന്തിയോട്, എം.ടി. അബ്ദുല്‍ ജബ്ബാര്‍, ഖാലിദ് ബെളളിപ്പാടി, ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. അബ്ദുല്ലക്കുഞ്ഞി, ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം. അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് എടനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Muslim League, Kasaragod, Protest, Rally, Maftha ban IUML protest conducted