city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഫ്ത്ത നിരോധനം: കാംപസ് ഫ്രണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 29/03/2015) മഞ്ചേശ്വരം മജിര്‍പള്ള സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മഫ്ത്ത നിരോധനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ നിയമപരമായി പരാതിപ്പെടുമെന്നും നിയമം സ്‌കൂള്‍ മാനേജ്‌മെന്റ് തിരുത്തിയില്ലെങ്കില്‍ സമരമുറകളുമായി മുമ്പോട്ട് പോകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളോടുള്ള വിവേചനപരമായ നിലപാട് മാനേജ്‌മെന്റ് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഒരു കാരണവശാലം അനുവദിക്കില്ലെന്നും കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അറിയിച്ചു. പ്രസിഡണ്ട് എം ടി പി അഫ്‌സല്‍, ജനറല്‍ സെക്രട്ടറി റാസിക് ദേളി, നൗഫല്‍ മഞ്ചേശ്വരം, അഷറഫ് അണങ്കൂര്‍, അബ്ദുല്‍ റഫഊഫ് മഞ്ചേശ്വരം, മുഫീദ് നീലേശ്വരം സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മഫ്ത്ത നിരോധനം: കാംപസ് ഫ്രണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക്

Keywords : Kasaragod, Kerala, SDPI, Protest, College, Students, Meeting, Campus Front. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia