city-gold-ad-for-blogger

ആധുനിക വിദ്യാഭ്യാസ രീതികള്‍ മത പഠന മേഖലയില്‍ ഉള്‍പെടുത്തണം: മുഫത്തിശ് ശിഹാബുദ്ദീന്‍ ദാരിമി

കാസര്‍കോട്: (www.kasargodvartha.com 04/08/2016) നിരന്തര പഠന ഗവേഷണത്തിന്റെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലക്ക് രൂപപ്പെട്ട് വരുന്ന നവീന അധ്യാപന രീതി മത പഠന മേഖലയില്‍ ഉള്‍കൊള്ളിക്കണമെന്ന് മുഫത്തിശ് ശിഹാബുദ്ദീന്‍ ദാരിമി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ഈ അദ്യായന വര്‍ഷം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ പാഠ പുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചത്.

നവീന യുഗത്തില്‍ ഇത്തരം കാതലായ മാറ്റങ്ങളാണ് മത പഠന രീതിയില്‍ കൊണ്ട് വരേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. കാസര്‍കോട് റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ അധ്യക്ഷ ഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 7.30ന് ചൗക്കി നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ മുശാവറ അംഗം എം സ്വാലിഹ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

ഖത്തീബ് അബ്ദുര്‍ റഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ശില്‍പശാല അധ്യാപകര്‍ക്ക് നവ്യാനുഭവമായി മാറി. പ്രസിഡണ്ട് സുബൈര്‍ നിസാമി, ട്രഷറര്‍ എസ് പി സ്വലാഹുദ്ദീന്‍, പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, പി എം മുനീര്‍ ഹാജി കമ്പാര്‍, അബ്ദുല്ല കുന്നില്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍ കമ്പാര്‍, അബ്ദുല്ല കുളങ്കര തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ദാരിമി സ്വാഗതവും സെക്രട്ടറി സുഹൈല്‍ ഫൈസി കമ്പാര്‍ നന്ദി പറഞ്ഞു.

ആധുനിക വിദ്യാഭ്യാസ രീതികള്‍ മത പഠന മേഖലയില്‍ ഉള്‍പെടുത്തണം: മുഫത്തിശ് ശിഹാബുദ്ദീന്‍ ദാരിമി


Keywords : Kasaragod, SKSSF, Programme, Inauguration, Madrasa, Teachers, Mufathish Shihabudheen Darimi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia