Plastic company | ജനങ്ങളുടെ ചെറുത്ത് നിൽപ്പ് വിജയം കണ്ടു; മടിക്കൈയിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് കംപനി എന്നെന്നേക്കുമായി അടച്ചുപൂട്ടി
Mar 12, 2024, 22:02 IST
മടിക്കൈ: (Kasargodvartha) പഞ്ചായതിലെ ആറാം വാർഡായ കോതൊട്ടുപാറ - മോളവിനടുക്കത്ത് പ്രദേശവാസികൾക്ക് ഭീഷണിയായിരുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് കംപനിയുടെ പ്രവർത്തനം ജനങ്ങളുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് എന്നെന്നേക്കുമായി പൂർണമായി നിർത്തിവെക്കാൻ തീരുമാനിച്ചു. നിലവിൽ കംപനി പരിസരത്ത് കുന്നുകൂട്ടിയിട്ടിരിക്കുന്ന മുഴുവൻ മാലിന്യങ്ങളും ജൂൺ മാസത്തിന് മുമ്പ് നീക്കം ചെയ്യും.
ഫെബ്രുവരി 29ന് തന്നെ കംപനിക്ക് സ്റ്റോപ് മെമോ കൈമാറിയിരുന്നതായി പഞ്ചായത് പ്രസിഡൻ്റ് പറഞ്ഞു. പഞ്ചായതിൽ നിന്നും ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ കമ്പനിയിൽ കൊണ്ടുവരില്ലെന്നും അവർ അറിയിച്ചു. പഞ്ചായത് അധികൃതരും നാട്ടുകാരും ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
പ്രസിഡൻ്റ് ജയേഷ് വി പി അധ്യക്ഷത വഹിച്ചു. പഞ്ചായത് പ്രസിഡൻ്റ് എസ് പ്രീത, വൈസ് പ്രസിഡണ്ട് പ്രകാശൻ വി, മടിക്കൈ ആറാം വാർഡ് മെമ്പർ ഖാദർ, സിപിഎം നീലേശ്വരം ഏരിയ സെക്രടറി എം രാജൻ, മടിക്കൈ സിപിഎം ലോകൽ സെക്രടറി എ വി ബാലകൃഷ്ണൻ, സുരേന്ദ്രൻ ഒ പി, എം വി കൃഷ്ണൻ, സുനിൽ മൊളവിനടുക്കം, അംബിക, ശ്യാമള ശശീന്ദ്രൻ, ജയദേവൻ എന്നിവർ സംസാരിച്ചു. കൂട്ടായ്‌മ സെക്രടറി എം വി നാരായണൻ സ്വാഗതം പറഞ്ഞു.