പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാര്‍ ഒത്തുകൂടി
Apr 24, 2018, 10:48 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2018) വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ വിഷമിക്കുന്ന പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാര്‍ ഒത്തുകൂടി ഒരുസംഗമം. നീലേശ്വരം മടിക്കൈയില്‍ നടന്ന അപൂര്‍വ്വ സംഗമം സംഘടിപ്പിച്ചതാകട്ടെ വനിതകളും. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. മേക്കാട്ട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഗമത്തില്‍ വിവാഹ സ്വപ്നവുമായി എത്തിയത് നിരവധി പേരായിരുന്നു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് പുരനിറയുന്നത് എന്ന പൊതുവിലെ കാഴ്ചപ്പാടാണ് മടിക്കൈ കുടുബശ്രീ പുരനിറഞ്ഞ പുരുഷന്‍ എന്ന ആശയത്തില്‍ സംഗമം ഒരുക്കിയത്. ഭര്‍തൃ സംങ്കല്‍പങ്ങളിലേക്ക് ഉയര്‍ന്ന ജോലിയും, സൗന്ദര്യവും സുഖജീവിതവും പെണ്‍കുട്ടികള്‍ക്ക് വന്നതോടെയാണ് വിവാഹ കമ്പോളത്തില്‍ നിന്നും കൂലിപ്പണിക്കാരും, നിര്‍മ്മാണ തൊഴിലാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും മാറ്റി നിര്‍ത്തപ്പെട്ടത് എന്നാണ് സംഗമത്തിലെ വിലയിരുത്തല്‍.
എങ്ങനെ നല്ലൊരു ഭര്‍ത്താവാകാം ദാമ്പത്യ ജീവിതം സുഗമമാക്കാന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളുടെ ദാമ്പത്യ ജീവതത്തെ കുറിച്ച് ബോധവത്ക്കരിക്കാനുമാണ് മടിക്കൈ പഞ്ചായത്തിലേയും സമീപ പ്രദേശത്തെയും അവിവാഹിതരായ പുരുഷന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് അപൂര്‍വ്വ ഒത്തുചേരല്‍ ഒരുക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരും സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും, പൊലീസ് ഉദ്യോഗസ്ഥരും സംഗമത്തില്‍ പങ്കെടുത്തു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Neeleswaram, Get Together, Men, Unmarried, Madikkai, Madikkai Kudumbasree meet conducted.