ചെര്‍ക്കളയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
Sep 8, 2016, 19:27 IST
വിദ്യാനഗര്‍: (www.kasargodvartha.com 08/09/2016) കെ എസ് ആര്‍ ടി സി ബസിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കര്‍ണാടക മടിക്കേരിയിലെ മറിയുമ്മ (70)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ബേക്കലിലെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു മറിയുമ്മ. തിരിച്ചുപോകാനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബസിടിച്ചത്.
Related News: കെ എസ് ആര്‍ ടി സി ബസിടിച്ച് മടിക്കേരി സ്വദേശിനിക്ക് ഗുരുതരം
Keywords : Vidya Nagar, Accident, Death, Injured, Hospital, Treatment, Cherkala, Madikeri, Mariyumma.
Related News: കെ എസ് ആര്‍ ടി സി ബസിടിച്ച് മടിക്കേരി സ്വദേശിനിക്ക് ഗുരുതരം
Keywords : Vidya Nagar, Accident, Death, Injured, Hospital, Treatment, Cherkala, Madikeri, Mariyumma.