കെ എസ് ആര്‍ ടി സി ബസിടിച്ച് മടിക്കേരി സ്വദേശിനിക്ക് ഗുരുതരം
Sep 8, 2016, 08:30 IST
ചെര്‍ക്കള: (www.kasargodvartha.com 08/09/2016) കെ എസ് ആര്‍ ടി സി ബസിടിച്ച് മടിക്കേരി സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. മടിക്കേരിയിലെ മറിയുമ്മ (70)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മറിയുമ്മയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
ബേക്കലിലെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു മറിയുമ്മ. തിരിച്ചുപോകാനായി ബസ് സ്‌റ്റോപ്പിലെത്തിയതായിരുന്നു. ഇതിനിടെയാണ് കെ എസ് ആര്‍ ടി സി ബസിടിച്ചത്.

Keywords: Kasaragod, Kerala, Cherkala, Accident, Injured, hospital, Madikeri native injured in accident.