city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കേരിയിൽ വാഹനാപകടം; കാസർകോട് സ്വദേശിയായ യുവ വ്യാപാരി മരിച്ചു

Photo of Ashraf, the young businessman who died in the Madikeri road accident.
Photo: Arranged
  • ബൈക്ക് വർക്ക്‌ഷോപ്പിൽ നൽകി മടങ്ങുകയായിരുന്നു.

  • കാവു എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

  • ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്.

മടിക്കേരി: (KasargodVartha) കർണാടക ആർടിസി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് കാസർകോട് വോർക്കാടി സ്വദേശിയായ യുവ വ്യാപാരി ദാരുണമായി മരിച്ചു. വോർക്കാടി പാത്തൂർ ബദിമലെയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ അഷ്റഫ് (25) ആണ് മരിച്ചത്. മടിക്കേരിയിൽ ഇലക്ട്രോണിക്സ് വ്യാപാരിയായിരുന്നു അഷ്റഫ്.

പുത്തൂർ-മൈസൂർ അന്തർ സംസ്ഥാന പാതയിലെ കാവു എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പാത്തൂരിലെ വീട്ടിൽ നിന്നും ബസിൽ പുത്തൂരിലേക്ക് പോയ അഷ്റഫ്, അവിടെ വർക്ക്ഷോപ്പിൽ ഏൽപ്പിച്ചിരുന്ന ബുള്ളറ്റിൽ മടിക്കേരിയിലേക്ക് മടങ്ങുകയായിരുന്നു. കാവുവിൽ എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ പാത്തൂർ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

പരേതയായ നബീസയാണ് മാതാവ്. ഷംസുദ്ദീൻ, ഖദീജത്ത് കുബ്ര, ഷംസീറ എന്നിവരാണ് സഹോദരങ്ങൾ.

Summary: A young businessman from Kasaragod, Ashraf (25), died in a road accident in Madikeri when his bullet bike collided with a KSRTC bus on the Puttur-Mysore highway. He was returning from a workshop when the tragic incident occurred.

#RoadAccident, #Madikeri, #Kasaragod, #Tragedy, #BikeAccident, #KSRTC
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia