city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന്റെ കലാഗ്രാമമാകാന്‍ ഒരുങ്ങി മടിക്കൈ ഗ്രാമപഞ്ചായത്ത്

മടിക്കൈ: (www.kasargodvartha.com 05.08.2019) കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയര്‍ത്തി പിടിച്ചു കൊണ്ട് ജില്ലയുടെ കലാഗ്രാമമാകാന്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ജില്ലയിലെ ആദ്യത്തെ സാസ്‌ക്കാരിക സമുച്ചയമായ ടി എസ് തിരുമുമ്പ് സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉടന്‍ അമ്പലത്തറയില്‍ ആരംഭിക്കുന്നത്. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് സമുച്ചയം നിര്‍മ്മിക്കുന്നത് കെട്ടിടം ഒരുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി .നാല് ഏക്കറിലായി  അമ്പലത്തറയില്‍ നിര്‍മിക്കുന്ന  സാംസ്‌കാരിക സമുച്ചയത്തിനായി 39 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ  ടി എസ് തിരുമുമ്പ് സമൂഹത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ പരിഗണിച്ചാണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നത്.ഇവിടെ കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്കായി നിരവധി സൗകര്യങ്ങളാണ്  ഒരുക്കുന്നത്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വിദേശികള്‍ക്കും കലാ -സാഹിത്യ- സംസ്‌ക്കാരിക രംഗത്ത് ഉള്ളവര്‍ക്കും താമസിക്കാന്‍ സ്റ്റേ ഔട്ട്, കായിക പ്രതിഭകളെ വാര്‍ത്തെടുക്കാനായി അവര്‍ക്ക് പരിശീലനം നടത്താന്‍ ആവശ്യമായ വിശാലമായ ഗ്രൗണ്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും. സാഹിത്യ സെമിനാര്‍, ശില്‍പശാല, നാടകം, നൃത്തം തുടങ്ങിയവ അവതരിപ്പിക്കാനുള്ള സൗകര്യമാണ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കുന്നത്. ഇവിടെ 2000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം  ഒരുക്കും. ചിത്രരചന, നൃത്തം തുടങ്ങിയവയില്‍  പരിശീലനം നല്‍കാനുള്ള  സൗകര്യവും ഉണ്ടായിരിക്കും. വിദേശികള്‍ക്ക് കേരളീയ സംസ്‌കാരത്തെ അടുത്തറിയാനും നാടന്‍ കലകള്‍ ആസ്വദിച്ച് അവയെ ഉള്‍ക്കൊള്ളാനുമുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കും.

ടി എസ് തിരുമുമ്പ് സ്മാരക സമുച്ചയം മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ പ്രതിഛായ തന്നെ മാറ്റും. സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ പഞ്ചായത്തില്‍ വലിയൊരു ടൗണ്‍ഷിപ്പ് വളര്‍ന്ന് വരും. യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. നിരവധി പേര്‍ക്ക് ജോലി ലഭിക്കും. പഞ്ചായത്തിന്റെ സാംസ്‌കാരിക ഉയര്‍ച്ച കൂടിയാകും സമുച്ചയത്തിലൂടെ സാധ്യമാകുകയെന്ന് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ പറഞ്ഞു.

കാസര്‍കോടിന്റെ കലാഗ്രാമമാകാന്‍ ഒരുങ്ങി മടിക്കൈ ഗ്രാമപഞ്ചായത്ത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Madikai, Madika Grama Panchayat ready to become Kasaragod's art village
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia