city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിശപ്പിന് വിട; മധുരം പ്രഭാതം പദ്ധതി ജൂണ്‍ മൂന്നിന് ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 02.05.2019) മലയോര, തീരദേശ, പിന്നോക്ക മേഖലയിലെ സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനു സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്പോണ്‍സര്‍ എ ചൈല്‍ഡ് പദ്ധതിയുടെ ഭാഗമായുള്ള മധുരം പ്രഭാതം പദ്ധതി ജൂണ്‍ മൂന്നിന് ജില്ലയില്‍ ആരംഭിക്കും. മധുരം പ്രഭാതം പദ്ധതിയുമായി ബന്ധപ്പെട്ടു  ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേംബറില്‍  ചേര്‍ന്ന യോഗത്തിലാണു  തീരുമാനമായത.

ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികളില്‍ പലരും രാവിലെ പ്രഭാത ഭക്ഷണം കഴിക്കാതെയാണു സ്‌കൂളില്‍ വരുന്നതെന്നു ശിശുക്ഷേമ സമിതി കണ്ടെത്തിയിരുന്നു. പിന്നോക്ക മേഖലകളില്‍ തലേ ദിവസം ഉച്ചയ്ക്കോ രാത്രിയോ ഭക്ഷണം കഴിക്കുന്ന കുട്ടിക്ക് അടുത്ത ദിവസം ഉച്ചയ്ക്കു സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണം മാത്രമാണ് ഏക ആശ്രയം. ഇതു കുട്ടികളുടെ  ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത്തരം കുട്ടികള്‍ക്കു വേണ്ടിയാണു മധുരം പ്രഭാതം പദ്ധതി നടപ്പിലാക്കുന്നത്. തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, സുമനസ്സുകള്‍ എന്നിവരുടെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളായ 1581 കുട്ടികളെ അതാത് സ്‌കൂള്‍ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്, വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും അടിയന്തര യോഗം മെയ് എട്ടിന് കളക്ടറേറ്റില്‍ ചേരും. യോഗത്തില്‍ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ വിശ്വനാഥ്, ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു, ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, കളക്ടേഴ്സ് ഇന്‍ന്റേണ്‍ ശ്രീഖ, തണല്‍ കോഡിനേറ്റര്‍ ബി വൈശാഖ് എന്നിവര്‍ പങ്കെടുത്തു.

വിശപ്പിന് വിട; മധുരം പ്രഭാതം പദ്ധതി ജൂണ്‍ മൂന്നിന് ആരംഭിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Child Line, Madhuram Prabhatham project will be start on June 3rd
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia