city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ധൂര്‍ ക്ഷേ­ത്ര­ന­വീ­ക­ര­ണ­ത്തിന് 16 കോ­ടി­യുടെ ബൃ­ഹ­ത്­ പദ്ധതി

മ­ധൂര്‍ ക്ഷേ­ത്ര­ന­വീ­ക­ര­ണ­ത്തിന് 16 കോ­ടി­യുടെ ബൃ­ഹ­ത്­ പദ്ധതി
കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേ­ത്ര­ത്തി­ന്റെ ന­വീ­ക­ര­ണ­ത്തിന് 16 കോടി­രൂ­പ­യു­ടെ ബൃ­ഹ­ത്­പദ്ധ­തി. ക്ഷേ­ത്ര­ത്തി­ലെ ദാരുശില്‍പങ്ങളെ സംര­ക്ഷി­ച്ചു കൊ­ണ്ടാണ് ശ്രീകോവില്‍ അടക്കമുള്ള എടുപ്പുകളുടെ പുനരു­ദ്ധാരണ പ്രവൃ­ത്തി ആ­സൂ­ത്ര­ണം ചെ­യ്­തി­രി­ക്കു­ന്നത്. പുനരുദ്ധാരണ പ്രവര്‍ത്തി മൂന്നുഘട്ടമായി അഞ്ച് വര്‍­ഷം കൊ­ണ്ട് പൂര്‍­ത്തി­യാ­ക്കാ­നാ­വു­മെ­ന്നാ­ണ് പ്ര­തീ­ക്ഷ­യെ­ന്ന് മ­ല­ബാര്‍ ദേ­വസ്വം ബോര്‍­ഡ് നി­യോ­ഗി­ച്ച ന­വീക­ര­ണ ക­മ്മി­റ്റി­യു­ടെ സെ­ക്ര­ട്ട­റി­മാ­രില്‍ ഒ­രാളാ­യ മുന്‍ കാസര്‍­കോ­ട് ന­ഗ­രസഭാ ചെ­യര്‍­മാന്‍ എ­സ്.ജെ.പ്ര­സാ­ദ് കാസ­ര­കോ­ട് വാര്‍­ത്ത­യോ­ട് പ­റഞ്ഞു. ന­വീക­ര­ണ പ്ര­വൃ­ത്തി­ക­ളു­ടെ വി­ശ­ദാം­ശ­ങ്ങള്‍ അ­ദ്ദേ­ഹം വി­ശ­ദീ­ക­രി­ച്ചു.

മദനന്തേശ്വരനെയും (ശിവന്‍), സിദ്ധിവിനായകനെയും പ്രതിഷ്ഠിച്ച ശ്രീകോവില്‍, ഹംസരൂപി സദാശിവന്‍, ദുര്‍ഗാപരമേശ്വരി, സുബ്രഹ്മണ്യന്‍, കാശി വിശ്വനാഥന്‍ തുടങ്ങിയ ഉപദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ , കിഴക്കും പടിഞ്ഞാറുമുള്ള രാജഗോപുരങ്ങള്‍, അഗ്രശാല, ഭക്ഷണശാല, എന്നിവ പുതുക്കിപ്പണി­യും. അതിഥി മന്ദിരം, യാഗശാല, കല്യാണ മണ്ഡപം, വേദപഠനശാല, തന്ത്രിമാരുടെ വാസഗൃഹം, റസ്റ്റ്ഹൗസ്, ബസ്‌­സ്റ്റാന്‍ഡ്, ഷോപ്പിംഗ് കോംപ്ലക്‌­സ് എന്നിവയുടെ നിര്‍മ്മാണവും പദ്ധതിയിലുണ്ട്. ക്ഷേത്ര കമ്മിറ്റി സമര്‍പ്പിച്ച പുനരുദ്ധാരണ പ്രവൃത്തിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍­കി­യ­തായും പ്ര­വൃ­ത്തി­കള്‍ പൂര്‍­ത്തി­യാ­കു­മ്പോള്‍ ചില­വ് സു­മാര്‍ അമ്പ­ത് കോ­ടി രൂ­പ­യോ­ളം വേ­ണ്ടി­വ­രു­മെന്നും പ്ര­സാ­ദ് പ­റഞ്ഞു.

ആന­യുടെ പിന്‍ഭാഗത്തിന്റെ (ഗജപൃഷ്ഠാകൃതി) ആകൃതിയിലുള്ള മധൂര്‍ ക്ഷേത്രത്തി­ലെ ശ്രീ­കോ­വി­ലിന് മൂന്ന് ത­ട്ടു­ളുണ്ട്. ശ്രീകോവിലിന്റെ താഴത്തെ തട്ട് ഓടും ബാക്കി ചെമ്പു­മാണ്. പുതിയ പദ്ധതി പ്രകാരം താഴത്തെ തട്ടും ചെമ്പ്‌­കൊണ്ട് പൊതിയും. രണ്ടാമത്തെ തട്ടില്‍ ദാരുശില്‍പ്പങ്ങള്‍ തീര്‍ത്ത ചുവര്‍ ചെങ്കല്ലും കുറച്ച്ഭാഗം മരവുമാണ്. ദ്രവിച്ചുതുടങ്ങിയ മരം മാറ്റി ഇവിടെ തേക്കിന്‍ തടി സ്ഥാപിക്കാനാണ് കമ്മിറ്റി തീരുമാനം. നിലമ്പൂരില്‍ നിന്ന് ആവശ്യത്തിന് തേക്ക് ചോദിച്ചെങ്കിലും അതിന് വിലയുടെ ഇരുപത് ശതമാനം അധികം നല്‍കേണ്ടിവരുമെന്നതിനാല്‍ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ശ്രീകോവിലിനുള്ളിലെ മരം കൊണ്ടുള്ള 10 സ്തൂപങ്ങള്‍ മാറ്റി ഗ്രാനൈറ്റില്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ശ്രീകോവില്‍ നവീകരണത്തിന് മാത്രം അഞ്ച് കോ­ടി രൂപ വേണ്ടിവരുമെന്നാണ് കരുതു­ന്നത്.

ചുറ്റമ്പല നവീകരണം, ക്ഷേ­ത്രമുറ്റത്തിന്റെ കിഴക്ക്­പടിഞ്ഞാറ് ഭാഗങ്ങളില്‍ കൊത്തുപണികളോടുകൂടിയ രാജഗോപുരങ്ങളുടെ നിര്‍മാണം എ­ന്നി­വ രണ്ടാം ഘ­ട്ട­ത്തില്‍ ന­ട­ക്കും. ദക്ഷിണ കര്‍ണാടകയിലെ പ്രശസ്ത വാസ്തു­ശില്‍­പിയും കാ­സ­ര്‍­കോ­ട് കാ­റ­ഡു­ക്ക സ്വ­ദേശി സുള്യയിലെ മുനിയങ്കള കൃഷ്ണപ്രസാദിനെയാണ് ന­വീകരണച്ചുമതല ഏല്‍പിച്ചിരിക്കു­ന്നത്.

300 വര്‍ഷം മുമ്പ് മായിപ്പാടി വംശത്തിലെ അന്നത്തെ രാ­ജാ­വാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തി­യത്.'രാമന്തരസു'എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കുമ്പള സീമയിലെ രാജാക്കന്മാരുടെ മേല്‍നോട്ടമുണ്ടായിരുന്ന ചതുഃക്ഷേത്രങ്ങളില്‍ രണ്ടാമത്തേതാണ് മധൂര്‍ ക്ഷേത്രം. ശൈവാരാധനയുള്ള അഡൂര്‍ മഹാലിംഗേശ്വരക്ഷേത്രം, വൈഷ്ണവാരാധനയുള്ള മുജംകാവ് പാര്‍ത്ഥസാരഥിക്ഷേത്രം, കണിപുര ഗോപാലകൃഷ്ണക്ഷേത്രം എന്നിവയാ­ണ് മറ്റുള്ളവ. നാല് ക്ഷേത്രങ്ങളും ഗജപൃഷ്ഠാകൃതിയിലുള്ളവയാണ്.

അ­പൂര്‍വ ചാരുതയുള്ള ദാരുശില്പങ്ങള്‍ക്ക് യാതൊരു കോട്ടവും വരാതെയായിരിക്കും ക്ഷേത്രത്തിന്റെ പുതുക്കിപ്പണി­യല്‍ ന­ട­ത്തു­ന്ന­ത്. ഇവ ഇളക്കിയെടുത്ത് പ്രതിഷ്ഠിക്കും. പ്രകൃതിദത്തമായ ചാ­യ­മാ­ണ് ഇ­തി­ന് നല്‍­കു­ന്നത്. ഇടക്കാ­ല­ത്ത് ചിലര്‍ ഇനാമല്‍ പെയിന്റ് അടിച്ചതിനാല്‍ മധൂരിലെ ദാരുശില്‍പങ്ങളില്‍ ചിലതിന്റെ തനിമ ന­ഷ്ട­പ്പെ­ടു­ക­യാ­യിരുന്നു.

ശി­വ­നാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ഗണപതിക്കും തുല്യപ്രാധാന്യമുണ്ട്. ശക്തമായ മഴപെയ്താല്‍ മധുവാഹിനിപ്പു­ഴ ക്ഷേ­ത്ര­പ്പ­റ­മ്പി­നെ വി­ഴു­ങ്ങു­ന്ന­തി­ന് ത­ട­യി­ടാന്‍ സൂറത്കല്‍ എന്‍.ഐ.ടിയുമായി ചേര്‍ന്ന് മലിനജല നിര്‍മാര്‍ജന പദ്ധതി ആവിഷ്­ക്കരി­ക്കാനും പദ്ധതി­യു­ണ്ട്.

Keywords:  Madhur, Temple, Kasaragod, Malabar- devasam board

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia