city-gold-ad-for-blogger

ഒന്നരപതിറ്റാണ്ടായിട്ടും പണിപൂര്‍ത്തിയാകാതെ മധൂര്‍ കമ്മ്യൂണിറ്റി ഹാള്‍ നശിക്കുന്നു

ഒന്നരപതിറ്റാണ്ടായിട്ടും പണിപൂര്‍ത്തിയാകാതെ മധൂര്‍ കമ്മ്യൂണിറ്റി ഹാള്‍ നശിക്കുന്നു
മധൂര്‍: ഒന്നരപതിറ്റാണ്ട് മുമ്പ് നിര്‍മ്മാണം തുടങ്ങിയ മധൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ പണി ഇനിയും പൂര്‍ത്തിയായില്ല. കലാപരിപാടികള്‍, യോഗങ്ങള്‍ എന്നിവയ്ക്ക് വേണ്ടി ഉളിയത്തടുക്കയിലാണ് കെട്ടിടം പണി ആരഭിച്ചത്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ കഴിവ് കേടിന്റെ അടയാളമായി കെട്ടിടം പാതവഴിയില്‍ നശിച്ചുതീരുകയാണിപ്പോള്‍.

ചുവരുകള്‍ക്ക് വിള്ളല്‍വീണ്, മേല്‍ക്കൂരയുടെ ഇരുമ്പുകള്‍ ദൃവിച്ച് ഏതു സമയത്തും തകര്‍ന്നുവീഴാന്‍ പാകത്തിലാണ് ഇപ്പോള്‍ കെട്ടിടമുള്ളത്. കമ്മ്യൂണിറ്റി ഹാളിന്റെ ശോചനീയാവസ്ഥ ചൂണ്ടികാട്ടി പല സന്നദ്ധസംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തിന്റെ ഓണ്‍ഫണ്ടില്‍ തുക കുറവായിരുന്നിട്ടും 15ലക്ഷം നീക്കിവെച്ചിരുന്നു. ആ തുക ഉപയോഗിച്ച് പ്രവര്‍ത്തനം നടക്കുന്നുമുണ്ട്. ലക്ഷങ്ങള്‍ ചിലവഴിച്ചായിരുന്നു പതിനഞ്ചു വര്‍ഷം മുമ്പ് കെട്ടിടം നിര്‍മ്മിച്ചത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടുണ്ടാക്കായി മേല്‍ക്കരയും മറ്റും നീക്കിതുടങ്ങിയതോടെ ലക്ഷക്കണക്കിന് രൂപ പാഴ്ചിലവായി മാറി. കാലപഴക്കം കാരണം ചുമരില്‍ പലസ്ഥലത്തും വിള്ളലുകള്‍ വീണുകിടക്കുന്നതും കാണാം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി ഈ വിള്ളലുകള്‍ ആരാരുമറിയാതെ രാത്രിനേരത്ത് കൃത്രിമമായി അടച്ചത് നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്.

പതിനഞ്ചുവര്‍ഷകാലമായി പണി പൂര്‍ത്തായാകാതെ കിടക്കുന്ന കെട്ടിടത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ചും ചിലവായ തുകയെകുറിച്ചും അറിയാന്‍ വിവരവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികള്‍ നല്‍കുന്നതായും പരാതിയുണ്ട്.
പഞ്ചായത്ത് നിര്‍മ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിന് പിന്നില്‍ വന്‍ അഴിമതിനടക്കുന്നുണ്ടെന്നും കെട്ടിടത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇതുവരെയായി 16 ലക്ഷം രൂപയാണ് ചിലവഴിച്ചത്. നിര്‍മ്മാണ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് റേഞ്ചിനെക്കുറിച്ച് ചോദിച്ചാല്‍ അധികൃതര്‍ കൈമലര്‍ത്തുന്നു ഇത് വന്‍ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Keywords:  Madhur Community hall, Destroying, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia